ആലപ്പുഴ: ഐ. പി. സി ആലപ്പുഴ മേഖലാ പുത്രികാ സംഘടനകളായ പി.വൈ.പി.എ, സൺഡേ സ്കൂൾ, സോദരീ സമാജം പ്രവർത്തകർ സംയുക്തമായി സംഘടിപ്പിച്ച “നേർവഴി – 2018, മാവേലിക്കര ഐ. പി. സി ശാലേം സഭയിൽ വെച്ച് അനുഗ്രഹകരമായി നടത്തപ്പെട്ടു. പാസ്റ്റർ പി. ഇ. ജോർജ്കുട്ടിയുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശാലേം ക്വയർ മാവേലിക്കര പ്രയ്‌സ് & വർഷിപ്പിനു നേതൃത്വം നൽകി. പി.വൈ.പി.എ ആലപ്പുഴ മേഖല സെക്രട്ടറി ബ്രദർ അനിൽ കാർത്തികപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗം പി. വൈ. പി. എ സംസ്ഥാന വൈസ് പ്രസിഡന്റ് ഇവാ. സിനോജ് ജോർജ് കായംകുളം ഉത്‌ഘാടനം ചെയ്തു.
പി.വൈ.പി.എ ആലപ്പുഴ മേഖലാ പ്രസിഡന്റ് ബ്രദർ ജസ്റ്റിൻ രാജ് പുത്രികാ സംഘടനകളുടെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു.
കരിയർ, ക്യാരക്ടർ, കമ്മിറ്റ്മെന്റ് എന്നീ വാക്കുകളെ ആസ്പദമാക്കി അഡ്വ. പ്രമോദ് നാരായൺ ക്ലാസ്സ് നയിച്ചു. മനോഹരമായ ഒരു കെട്ടിടം പണിയുന്നതിന് മുൻപ് അതിന്റെ പ്ലാൻ ഉണ്ടാക്കുന്നത് പോലെ ജീവിതമാകുന്ന മഹാ സൗധം പടുത്തുയർത്തുന്നതിനു ഒരു ബ്ലൂ പ്രിന്റ് തയ്യാറാക്കിയാൽ ജീവിത വിജയം ഉറപ്പാണെന്ന് അഡ്വ. പ്രമോദ് സദസ്യരെ ഓർമിപ്പിച്ചു .
ആനുകാലിക സംഭവങ്ങളെയും ആത്മീക ചിന്തകളെയും കോർത്തിണക്കി സ്പർജൻ കോവളം നേതൃത്വം നൽകിയ പഠന ക്ലാസ്സ് പങ്കെടുത്ത എല്ലാവർക്കും പ്രയോജനകരമായിരുന്നു.
ഐ.പി.സി കേരള സംസ്ഥാന ഭരണസമിതി അംഗം ബ്രദർ. ഷാജി വളഞ്ഞവട്ടം, സൺഡേ സ്കൂൾ അസോസിയേഷൻ ആലപ്പുഴ മേഖലാ വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് കുര്യൻ എന്നിവർ ആശംസകൾ അറിയിച്ചു.
സൺഡേ സ്കൂൾ അസോസിയേഷൻ ആലപ്പുഴ മേഖലാ സൂപ്രണ്ട് പാസ്റ്റർ കെ. സി. ജേക്കബ് സ്വാഗതവും സോദരീ സമാജം ആലപ്പുഴ മേഖലാ സെക്രെട്ടറി സിസ്റ്റർ ആനി തോമസ് നന്ദിയും പറഞ്ഞു .
പാസ്റ്റർ മനു വർഗീസ്സ് പാസ്റ്റർ ബിജു സ്റ്റീഫൻ, പാസ്റ്റർ സുരേഷ് മാത്യു, ബ്രദർ ബ്ലസൻ ഉമ്മൻ, ബ്രദർ ഗിൽബെർട് കായംകുളം എന്നിവർ നേതൃത്വം നൽകി.