PYPA കുമ്പനാട് സെന്ററിന് പുതിയ യുവ നേതൃത്വം

കുമ്പനാട്: ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ ഏറ്റവും വലിയ സെന്റർ ആയിരിക്കുന്ന കുമ്പനാട് സെന്റർ പി വൈ പി എയുടെ പുതിയ ഭരണസമിതി (2018-21) ജനുവരി 26ന് സ്റ്റേറ്റ് ട്രെഷറർ ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ നിലവിൽവന്നു. പാസ്റ്റർ ബ്ലസൻ കുഴിക്കാല പ്രസിഡന്റായും, നെവിൻ മങ്ങാട്ട് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

post watermark60x60
പാസ്റ്റർ ബ്ലസ്സൻ കുഴിക്കാല (പ്രസിഡന്റ്)

പാസ്റ്റർ തോമസ് നൈനാൻ റിട്ടേർണിംഗ് ഓഫീസർ ആയിരുന്നു. പാസ്റ്റർ ഷിബു നെടുവേലിൽ അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർമാരായ ടി എ ജോസഫ്, ജോസ് വർഗീസ്, സിനോജ് ജോർജ്, ഷൈജു കെ എം, അനിയന്കുഞ്ഞു സി വി, എബ്രഹാം വർഗീസ്, ജെയ്സൺ കെ സാം എന്നിവരും വിൻസി പി മാമൻ, ബേസിൽ ബെന്നി, ജോസ്സി പ്ലാത്താനത് എന്നിവർ പ്രസംഗിച്ചു.ദൈവ നൽകിയ ചെറിയ കഴിവുകൾ ദൈവ രാജ്യത്തിന്റെ വിസ്തൃതിക്കും കെട്ടുറപ്പിനും വേണ്ടി കുമ്പനാട് സെന്ററിലെ യുവജങ്ങളാൽ ചെയ്തെടുക്കുക എന്നതാവും പ്രവർത്തനങ്ങളുടെ വിഷൻ എന്ന് സെക്രട്ടറി അറിയിച്ചു.

Download Our Android App | iOS App

നെവിൻ മങ്ങാട്ട് (സെക്രട്ടറി)

മറ്റ് ഭാരവാഹികൾ: അജിൻ ടി തോമസ്, കാലേബ് ജീ ജോർജ് (വൈസ് പ്രസിഡന്റുമാർ), ഫിന്നി ഫിലിപ്പ്, റ്റിജിൻ സി തങ്കച്ചൻ (ജോയിന്റ് സെക്രെട്ടറിമാർ), ജിനോയ് ജോൺ (ട്രെഷറർ), റിച്ചി മാമൻ (പബ്ലിസിറ്റി കൺവീനർ), ജെമി ജെ മാത്യു (താലന്ത് കൺവീനർ), ജസ്റ്റിൻ നെടുവേലിൽ (സ്റ്റേറ്റ് പ്രതിനിധി). കമ്മിറ്റി അംഗങ്ങൾ: ആൽവിൻ ജോസഫ്, സാം മാത്യു, ആൽബർട്ട് സുരേഷ്, ഫേബ മേരി ജോൺ, റീജ മെർലിൻ.

-ADVERTISEMENT-

You might also like