ശാരോൻ ഫെല്ലോഷിപ് ചർച് മാവേലിക്കര സെന്റർ കൺവൻഷനു തുടക്കമായി
മാവേലിക്കര: ശാരോൻ ഫെല്ലോഷിപ് ചർച് മാവേലിക്കര സെന്റർ കൺവൻഷൻ ജനുവരി 25 നു മാവേലിക്കര പ്രെയിസ് സിറ്റി ശാരോൻ ചർച്ചിൽ പ്രാർത്ഥിച്ചു ആരംഭിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ എം ടി ബാബുവിന്റെ അധ്യക്ഷതയിൽ പാസ്റ്റർ സി ടി മാത്യു പ്രാരംഭ പ്രാർത്ഥന നടത്തി. മുട്ടം സെക്ഷൻ പാസ്റ്റർ ജോസഫ് സക്കറിയ സങ്കീർത്തനം വായിച്ചു. സഭാ മിനിസ്റ്റേഴ്‌സ് കൗണ്സിൽ സെക്രട്ടറി പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കോശി ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റര്മാരായ ഷൈബി, ഷിബു, സാം ജോർജ് തുടങ്ങിയവർ പ്രാർത്ഥിച്ചു. കൗണ്സിൽ അംഗം പാസ്റ്റർ ജോണ് വി ജേക്കബ് സമാപന പ്രാർത്ഥന നടത്തി. ശാരോൻ വോയ്സ് ഗാനങ്ങൾ ആലപിച്ചു. വെള്ളി പകൽ പാസ്റ്റർസ് മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.