ചർച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജനറൽ കൺവൻഷനു അനുഗ്രഹീത തുടക്കം
തിരുവല്ല: ഇന്ത്യാ ദൈവസഭ കേരളാ സ്റ്റേറ്റ് 95മത് ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം.ദൈവസഭ കേരളാ അഡ്മിനിസ്ട്രേറ്റ് അസിസ്റ്റന്റ് പാ. വൈ. റെജി അദ്ധ്യക്ഷത വഹിച്ച കൺവൻഷൻ കേരളാ സംസ്ഥാന അദ്ധ്യക്ഷൻ റവ. സി. സി. തോമസ് ഉത്ഘാടനം ചെയ്തു. റോമർ 11:12 വാക്യത്തെ ആധാരമാക്കി അദ്ദേഹം ഈ വർഷത്തെ കൺവൻഷൻ തീം അവതരിപ്പിച്ചു പ്രസംഗിച്ചു. ദൈവസഭയുടെ ശക്തി പ്രാർത്ഥനയിലാണ്. ഭാവിക്കേണ്ടതിനു മീതേ ഭാവിക്കുമ്പോൾ നമ്മൾ പരാജയം അനുഭവിക്കുമെന്നും നാം ആയിരിക്കുന്നത് ദൈവകൃപയിൽ മാത്രമാണെന്നും അദ്ദേഹം വദൈവസഭ സമൂഹത്തെ ആഹ്വാനം ചെയ്തു. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ പ്രഭാഷണം നടത്തി. കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.
കർണാടക ദൈവസഭ ഓവർസീയർ റവ. എം. കുഞ്ഞപ്പി, മുൻ കേരളാ സ്റ്റേറ്റ് ഓവർസീയർ റവ. കെ. സി. ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഞായറാഴ്ച സംയുക്ത ആരാധനയോടെ 95മത് കൺവൻഷന് തിരശീല വീഴും.