ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൌൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു

മുളക്കഴ: ചർച്ച്  ഓഫ് ഗോഡ് (ഫുൾ ഗോസ്പ്ൽ) കേരളാ സ്റ്റേറ്റ് പുതിയ കൗണ്സിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു.

post watermark60x60

സഭാ ഓവർസിയർ പാസ്റ്റർ സി. സി.  തോമസിന്റെ മേൽനോട്ടത്തിലും അഡ്വ. പോൾ മാത്യുവിന്റെ നിയമ  ഉപദേശത്തിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. സഭയുടെ അംഗീകാരപത്രം ഉള്ള ശുശ്രൂഷകന്മാരുടെ യോഗമാണ്  മുപ്പത്തിമൂന്നു സ്ഥാർഥികളിൽ നിന്നും പതിനഞ്ചു പേരടങ്ങുന്ന  കൗൺസിലിനെ തിരഞ്ഞെടുത്തത്.

പാസ്റ്ററുമാരായ ഷിബു  കെ.  മാത്യു, വിനോദ്  ജേക്കബ്, വൈ. റെജി, എ. ടി. ജോസഫ്, ജെ. ജോസഫ്, തോമസ്  എം. പുളിവേലിൽ, ജോസ് ബേബി,  പി. എ. ജെറാൾഡ്, ടി. എ. ജോർജ് ,  ക്രിസ്റ്റഫർ ടി. രാജു, ഷിജു മത്തായി,

Download Our Android App | iOS App

ജോൺസൻ ഡാനിയേൽ, കെ. ജി.  ജോൺ, വൈ. മോനി, വി.  പി.  തോമസ് എന്നിവരാണ് പുതിയ കൌൺസിൽ അംഗങ്ങൾ. സഭാ ആസ്ഥാനത്ത് വച്ചു നടന്ന ഫല പ്രഖ്യാപനത്തോട്  അനുബന്ധിച്ചു ഓവർസെർ സി. സി. തോമസ് പാസ്റ്റർ പുതിയ  കൗൻസിൽ അംഗങ്ങളെ അനുമോദിച്ചു.

വിവിധ ബോർഡ് അംഗങ്ങളുടെ നിയമനങ്ങൾ പിന്നാലെ ഉണ്ടാകും. ജനറൽ കൺവൻഷന്റെ അവസാനദിവസമാണ് ഔദ്യാഗിക പ്രഖ്യാപനം നടക്കുക, ശേഷം പുതിയ കൌൺസിൽ ഭാരവാഹികൾ സ്ഥാനം എൽക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like