ക്രൈസ്തവ എഴുത്തുപുര തിരുവനന്തപുരം ജില്ലാ കമ്മറ്റി രൂപീകരിച്ചു, ആവേശോജ്വല തുടക്കം

തിരുവനന്തപുരം: ക്രൈസ്തവ എഴുത്തുപുരയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റി രൂപീകരിച്ചു. കേരളാ ഘടകത്തിന്റെ നേതൃത്വത്തിൽ എഴുത്തുപുരയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കമ്മറ്റി രൂപീകരിച്ചത്. ക്രൈസ്തവ എഴുത്തുപുര തെക്കൻ കേരളാ ഘടകം പ്രസിഡന്റ്‌ Dr. പീറ്റർ ജോയ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ കൺവീനർ Pr. ബോബൻ സാമുവേൽ സ്വാഗതം അറിയിച്ചു. തുടർന്ന് ക്രൈസ്തവ എഴുത്തുപുര തെക്കൻ കേരളാ ഘടകം സെക്രട്ടറി Bro. ജസ്റ്റിൻ കായംകുളം എഴുത്തുപുരയുടെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരണം നൽകി. ക്രൈസ്തവ എഴുത്തുപുര പ്രമോഷണൽ സെക്രട്ടറിയും തെക്കൻ കേരളാ ഘടകം ചെയർമാനുമായ Pr. ബ്ലെസ്സൻ ചെറിയനാട് നിയുക്ത കമ്മറ്റിയെ പരിചയപ്പെടുത്തുകയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. പ്രസിഡന്റ്‌ ജോഷി സാം മോറിസ്, വൈസ് പ്രസിഡന്റ്‌മാരായി Dr. സാബു ഫിലിപ്പ്, Dr. ബ്ലസി സാബു, സെക്രട്ടറി ഷിബു ഏലിയാസ്, ജോയിന്റ് സെക്രട്ടറി Pr. ജോയ് ചെങ്കൽ, പിവി ജോൺ, ട്രെഷറർ പ്രശാന്ത്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി, Pr. സാം ജസ്റ്റിൻ, Br. ബിബിൻ ജോസ്, Evg. ഷൈജു, Evg. ജോയൽ രാജ്, Evg. ജോയ് തുടങ്ങിയവരെ നിയമിച്ചു.

Download Our Android App | iOS App

തെക്കൻ കേരളാ ഘടകം പ്രസിഡന്റ്‌ Dr. പീറ്റർ ജോയ് സംസാരിക്കുന്നു
post watermark60x60

ജില്ലാ യൂണിറ്റ് CO-ഓർഡിനേറ്റർ Pr. ജിജോ സന്നിഹിതനായിരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കമ്മറ്റി രൂപീകരണത്തിന് നേതൃത്വം കൊടുത്തത് Bro. ഡെൻസൺ നേടിയവിളയായിരുന്നു.
ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങൾ വിശാലതയിലേക്ക് ജൈത്രയാത്ര തുടരുകയാണ്. പുതിയ പ്രോജക്ടുകളും പ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ കേരളാ ഘടകം അവതരിപ്പിക്കുമെന്ന് സെക്രട്ടറി ജസ്റ്റിൻ കായംകുളം അറിയിച്ചു.

ക്രൈസ്തവ എഴുത്തുപുര പ്രമോഷണൽ സെക്രട്ടറിയും തെക്കൻ കേരളാ ഘടകം ചെയർമാനുമായ Pr. ബ്ലെസ്സൻ ചെറിയനാട് സംസാരിക്കുന്നു
തെക്കൻ കേരളാ ഘടകം സെക്രട്ടറി Bro. ജസ്റ്റിൻ കായംകുളം സംസാരിക്കുന്നു

-ADVERTISEMENT-

You might also like
Comments
Loading...