പാസ്റ്റർ പി. എം. ജോർജ്ജ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

സാം മാത്യു, ഡാളസ്

ഡാളസ്: കോഴഞ്ചേരി നെല്ലിക്കാല കാരംവേലിൽ പടിഞ്ഞാറ്റേതിൽ പാസ്റ്റർ പി. എം. ജോർജ്ജ് (79) നവംബർ 15 -നു ഡാളസിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഉദ്യോഗാർത്ഥം ഉത്തരഭാരതത്തിൽ (ഭോപ്പാൽ) ആയിരുന്നപ്പോൾ വ്യക്തമായ ദൈവവിളിയെ തുടർന്ന് 1984-ൽ സർക്കാർ ജോലി രാജിവെക്കുകയും 1985-ൽ ഇറ്റാർസി ബൈബിൾ കോളേജിൽ ചേർന്ന് വേദപഠനം നടത്തി. തിരുവചന അഭ്യസനാനന്തരം 1986 മുതൽ 2008 -ൽ വരെ കുടുംബമായി ഭോപ്പാലിൽ സഭാശുശ്രൂഷയിലായിരുന്നു. 20-ൽ പരം വർഷങ്ങൾ ഭോപ്പാലിൽ ആയിരിക്കുകയും, തുടർന്ന് സകുടുംബം 2010-ൽ ഡാളസിലേക്ക് കുടിയേറിപാർക്കുകയും ഐ. പി. സി. ഹെബ്രോൻ ഡാളസ് അംഗമായി തുടരുകയും ചെയ്തു.

Download Our Android App | iOS App

ഭൗതീകശരീരംനവംബർ 24 വെള്ളിയാഴ്ച 4-9 വരെ Eastgate Funeral Home – ൽ (1910 Eastgate Dr, Garland, Texa75041) പൊതുദർശനത്തിനു വെയ്ക്കുകയും, നവംബർ 25 ശനിയാഴ്ച രാവിലെ 9 മണിക്കു ശവസംസ്കാര ശുശ്രൂഷകൾ ഐ. പി. സി. ഹെബ്രോൻ ഡാളസ് (1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തിൽ നടക്കും. തുടർന്ന് വില്യംസ് മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ (1600 S Garland, Garland, Texas 75040) ഭൗതീക ശരീരം സംസ്കരിക്കും.

post watermark60x60

സംസ്കാര ശുശ്രൂഷകൾ www.provisionlive.com ൽ തത്സമയം ദർശിക്കാവുന്നതാണു.

ഭാര്യ: മേരി ജോർജ്ജ് (പരേത)

മക്കൾ: മക്കൾ: സുജ ജോൺസൺ (ഓസ്ട്രേലിയ), സജി തോമസ് (ദമോ- മധ്യപ്രദേശ്), ബിനു തോമസ് (ഡാളസ്)

മരുമക്കൾ: ഇവാ. ജോൺസൺ ഫിലിപ്പ്, പാസ്റ്റർ തോമസ് ടി., ഫിന്നി തോമസ്.

പരേതന് 6 പേരക്കുട്ടികൾ ഉണ്ട്.

 

-ADVERTISEMENT-

You might also like
Comments
Loading...