പി. വൈ. പി. എ. തൊടുപുഴ സെന്റർ ആരാധനാലയം നിർമിച്ചു നൽകുന്നു

തൊടുപുഴ സെന്റർ പി. വൈ. പി. എയുടെ നേതൃത്വത്തിൽ, കേരള സ്റേററ്റ് പി. വൈ. പി. എയുടെ സഹായത്തോടെ ഐ. പി. സി. പന്നിമറ്റം സഭയ്ക്ക് വേണ്ടി പണി കഴിപ്പിക്കുന്ന പുതിയ ആരാധനാലയത്തിന്റെ നിർമാണം ആരംഭിച്ചു. നവംബർ 16 വ്യാഴാഴ്ച്ച, തൊടുപുഴ സെൻറർ പി. വൈ. പി. എ. സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ, സെന്റർ മിനിസ്റ്റർ പാ: പി. കെ. രാജൻ അവറുകൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. പി. വൈ. പി. എ. സ്റേററ്റ് ട്രഷറർ ബ്ര. ജസ്റ്റിൻ നെടുവേലിൽ, പബ്ലിസിറ്റി കൺവീനർ ബ്ര: ബിജു വർഗീസ്, ബ്ര: ജോസി പ്ലാത്താനത്ത്, പി. വൈ. പി. എ. എറണാകുളം സോൺ പ്രസിഡന്റ് പാ: ഷിനു കെ. തോമസ്, സെക്രട്ടറി: ജോബി എബ്രഹാം, തൊടുപുഴ സെന്റർ പി. വൈ. പി. എ. പ്രസിഡന്റ് ബ്ര: റോബിൻസൺ മുതലായവർ പങ്കെടുത്തു.

-ADVERTISEMENT-

You might also like
Comments
Loading...