‘ബഥേൽ ബൈബിൾ കോളേജ്‌’ പൂർവ്വ വിദ്യാർത്ഥി സമ്മേളനം നവംബർ 21ന്

റോജി ഇലന്തൂർ

പുനലൂർ: ബെഥേൽ ബൈബിൾ കോളേജിന്റെ ഈ വർഷത്തെ പൂർവ്വ വിദ്യാർത്ഥി സമ്മേളനം നവംബർ 21ന് പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ രാവിലെ 9:30ന് ആരംഭിക്കുന്നു.

Download Our Android App | iOS App

പൂർവ്വ വിദ്യാർത്ഥി സമ്മേളനം‌ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്റ്റ്രിക്റ്റ്‌ കൗൺസിൽ സൂപ്രണ്ടും അലൂമിനി ബോർഡ്‌ മെമ്പറുമായ പാസ്റ്റർ

post watermark60x60
കോളേജ് കെട്ടിടം (ഫയൽ ചിത്രം)

ടി. ജെ. സാമുവൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതും പാസ്റ്റർ എൻ. പീറ്റർ (പാറശ്ശാല), പാസ്റ്റർ. കെ.കെ. മാത്യു എന്നിവർ വചനപ്രഘോഷണം നടത്തുന്നതുമാണെന്ന് ബഥേൽ അലുമിനി അസ്സോസിയേഷൻ സെക്രട്ടറി പാസ്റ്റർ. സുരേഷ്‌ കുമാർ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

റവ. ജോൺ എച്ച്‌ ബർജ്ജസിനാൽ 1927ൽ സ്ഥാപിതമായ ഇന്ത്യയിലെ തന്നെ ആദ്യത്തെ പെന്തക്കൊസ്ത്‌ ബൈബിൾ കോളജ്‌ ആണ് പുനലൂർ സ്ഥിതി ചെയ്യുന്ന ‘ബഥേൽ’. അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ മലയാളം ഡിസ്റ്റ്രിക്റ്റ്‌ കൗൺസിലിന്റെ ഔദ്യോഗികമായി അംഗീകാരം ലഭിച്ച ആദ്യ ദൈവശാസ്ത്ര പഠനശാലയായ ബഥേലിൽ കഴിഞ്ഞ 90 വർഷങ്ങൾ കൊണ്ട്‌ ഭാരതത്തിന്റെയും ലോകത്തിന്റെയും തന്നെ വിവിധ രാജ്യങ്ങളിൽ ക്രിസ്തീയ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അയക്കപ്പെട്ട ആയിരക്കണക്കിന് ദൈവദാസന്മാരെ കർത്തൃശുശ്രൂഷയ്‌ക്കായി ഒരുക്കി ഇറക്കുവാൻ ബഥേലിനു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ വ്യത്യസ്ത തുറകളിൽ ശുശ്രൂഷയിൽ അദ്ധ്വാനിക്കുന്ന അനേകർ ഈ സമ്മേളനത്തിൽ ഒത്തുചേരുന്നു.

ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച ബെഥേൽ ബൈബിൾ കോളേജിൽ വീണ്ടും ഒരിക്കൽ കൂടി ഒത്തുകൂടുവാനും, തങ്ങളുടെ സുഹൃത്തുക്കളെ കാണുവാനും, കലാലയ ഓർമ്മകൾ പുതുക്കുവാനുമുള്ള അസുലഭ മുഹൂർത്തമാണ് ഇതെന്നും, കഴിവതും ‌എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഇതൊരു ക്ഷണമായും സ്വീകരിക്കണമെന്നും ബഥേൽ ബൈബിൾ കോളജ്‌ പ്രിൻസിപ്പൽ റവ. കെ.ജെ. മാത്യു ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

അവിസ്മരണീയ മുഹൂർത്തത്തിനുവേണ്ടി ‘ബെഥേൽ’ ഒരുങ്ങി കഴിഞ്ഞു. പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിനായി ഒരുങ്ങുന്ന ബഥേൽ ബൈബിൾ കോളേജിന് ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ.

കൂടുതൽ വിവരങ്ങൾക്ക്‌:
+91 9447335558
+91 9496027274
+91 9496861621

-ADVERTISEMENT-

You might also like
Comments
Loading...