- Advertisement -

യേശുനാമക്കാരുടെ സ്വാധീനം പെന്തകൊസ്തു സഭകളില്‍ വര്‍ദ്ധിക്കുന്നു; നേത്രുത്വത്തിന്റേതു കുറ്റകരമായ മൗനം

ജോണ്‍സന്‍ വെടികാട്ടില്‍

മലയാള പെന്തകൊസ്തു സമൂഹം അപകടകരമായ അവസ്ഥയില്‍. വലതുപക്ഷ ഉപദേശ വ്യതിയാനം എന്നറിയപ്പെടുന്ന യേശുനാമ ഉപദേശത്തിന്റെ സ്വതീനം പെന്തകൊസ്തുകാരില്‍ വളര്‍ന്നു വരുന്നു. തക്കം പാര്‍ത്തിരുന്ന ഇസ്ലാം മത പ്രചാരകരും ഈ സാഹചര്യം നന്നായി ഉപയോഗിക്കുന്നു.

Download Our Android App | iOS App

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമാണ് വിശുദ്ധ ത്രിത്വം. എന്നാല്‍ വിശുദ്ധ ത്രിത്വത്തെ വികലമായ് നമ്മുടെ സമൂഹത്തില്‍ വാഖ്യനിക്കുന്നു, പഠിപ്പിക്കുന്നു. പേരും പെരുമയുമുള്ള പല കണ്‍വെന്‍ഷന്‍ പ്രസംഗീകരും വിശുദ്ധ ത്രിത്വമെന്ന പേരില്‍ പടച്ചുവിടുന്നത്‌ ഗുരുതര ഉപദേശ ലംഘനമായ യേശു നാമ ഉപദേശമാണ്.

post watermark60x60

സഭാ വത്യസമെന്ന്യേ യേശു നാമ ഉപദേശം ഇപ്പോള്‍ പെന്തകൊസ്തുകാരില്‍ സ്വാതീനം ചെലുത്തുന്നു.  ഈ പോക്ക് പോയാല്‍ ചില വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പ്രമുഖ പെന്തകൊസ്തു സഭകള്‍ യേശുനാമക്കാരുടെ കൂടാരം ആകുമോ എന്ന് വിശ്വാസികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഐ.പി.സി സ്ഥാപക കുടുംബത്തിലെ ഒരു ഇളംമുറ വിദേശത്തു യേശുനാമ സഭയില്‍ സ്നാനം ഏറ്റെന്നും കുമ്പനാട് ജനറല്‍ കണ്‍വെന്‍ഷനില്‍ പല യേശു നാമ ഉപദേശിമാരും ഇദ്ദേഹത്തിന്‍റെ പിന്തുണയില്‍  പ്രസന്ഗീകരായ് എത്തിയെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഐ.പി.സി യില്‍ പ്രസംഗിക്കപ്പെടുന്ന യേശുനാമ ഉപദേശത്തെ കുറിച്ചും അതിന്‍റെ ഭാവിഷ്യത്തുകളെ കുറിച്ചും പ്രമുഖ വേദ അധ്യാപകനായ പാസ്റ്റര്‍ ഷിബു പീടിയേക്കല്‍ നേതൃത്വത്തിന് ഒരു കത്ത് അയച്ചിരുന്നു. എന്നാല്‍ ഇത്തരം ഉപദേഷ്ട്ടക്കന്മാരെ തിരുത്തുവാനോ സഭയുടെ വിശ്വാസ പ്രമാണംത്തെ കുറിച്ച്  യുവതലമുറയെ ബോധവാന്മാരാക്കണോ നേതൃത്വം ഇനിയും തയ്യാറായിട്ടില്ല എന്നത് കുറ്റകരമായ മൌനമാണ്. അത് നാളത്തെ തലമുറയോട് ചെയ്യുന്ന ദ്രോഹമാണ്. യുവജന സംഘടനകള്‍ക്കും ഉണ്ട് കൂട്ടുത്തരവാദിത്വം. ആടാനും പാടാനും മാത്രമാകരുത് നമ്മുടെ ക്യാമ്പുകള്‍.

ചില പഠനങ്ങള്‍  തെളിയിക്കുന്നത് എഴുപതു ശതമാനം ക്രൈസ്തവ കുട്ടികളും അവരുടെ സ്കൂള്‍ കോളേജ് വിദ്യാഭ്യാസ സമയങ്ങളില്‍ വിശ്വാസപരമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നവര്‍ ആണെന്നാണ്‌. പ്രധാനമായും ഇസ്ലാം, നിരീശ്വര വാദികളില്‍ നിന്നുമാണ് ക്രിസ്ത്യാനികളായ കുട്ടികള്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത്. ദൈവീക ത്രിത്വം, യേശു ക്രിസ്തുവിന്റെ ദൈവത്വം തുടങ്ങിയ വിഷയങ്ങളില്‍ ക്രൈസ്തവര്‍ക്കിടയില്‍ തന്നെയുള്ള അഭിപ്രായ ഭിന്നതകളെ ഉപയോഗിച്ച് നമ്മുടെ കുട്ടികളില്‍ സംശയത്തിന്റെ വിത്തുപാകാന്‍ മുസ്ലിം മത പ്രഘോഷകര്‍ ശ്രമിക്കുന്നുണ്ട്.

പെന്തകൊസ്തു നേതൃത്വത്തോട് ഒരു വാക്ക്: പ്രമുഖ ഇസ്ലാം സംവാധകന്‍ മുഹമദ് ഇസ ഒരു പെന്തകൊസ്തു വിശ്വാസിയായിരുന്നു. അദ്ദേഹത്തിന്‍റെ പതിനെട്ടാം വയസ്സില്‍ ആണ് ഇസ്ലാം ആയി അദ്ദേഹം മതം മാറുന്നത്. മതം മാറാന്‍ ഉള്ള പ്രധാന കാരണം ത്രിത്വം സംബന്ധിച്ച വിഷയങ്ങളില്‍ അദ്ദേഹം അന്നത്തെ പല ഉപദേശിമാരോടും അഭിപ്രായം ചോദിച്ചു. എല്ലായിടത്തു നിന്നും അദ്ദേഹത്തിനു ലഭിച്ചത് ശാസന മാത്രം ആയിരുന്നു. മുഹമദ് ഇസ്സ ഒരു ദൃഷ്ട്ടാന്തമാണ് . ത്രിത്വം അറിവില്ലാത്ത വലിയ ഒരു സമൂഹം പെന്തകൊസ്തില്‍ വളര്‍ന്നു വരുന്നു. അറിയാവുന്നവര്‍ എന്ന് അഭിമാനിക്കുന്നവരില്‍ പലരും യേശു നാമ ഉപദേശത്തിന്റെ പിടിയിലുമാണ്. ഉചിതമായ ഇടപെടല്‍ തക്ക സമയത്ത് ഉണ്ടായില്ലെങ്കില്‍ നഷ്ട്ടപ്പെടുന്നത് ഒരു തലമുറയെയാണ്. വിശ്വാസികളെ തിരുവചന സത്യങ്ങളില്‍ പ്രബുദ്ധരാക്കാതെ വസ്തു മേടിക്കുന്നതും കെട്ടിടം പണിയുന്നതും കണ്‍വെന്‍ഷന്‍ പ്രസംഗിക്കുന്നതും മാത്രം ശ്രദ്ധിച്ചു മുന്നോട്ടു പോയാല്‍ അടുത്ത തലമുറ നഷ്ട്ടപ്പെടും എന്നാ കാര്യത്തില്‍ സംശയം വേണ്ട. കാര്യം തീര്‍ക്കുന്ന നാളില്‍ നമ്മുടെ  കൈകള്‍ ബലപ്പെട്ടിരിക്കുമോ???

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...