
ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് കൺവെൻഷൻ സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ സമാപിച്ചു. ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷന്റെ സമാപന സംയുക്ത ആരാധനയിൽ ഡോ. ഷിബു ശാമുവേൽ, ഡോ. ഷിബു. കെ. മാത്യു , എബ്രഹാം വർഗീസ് എന്നിവർ വചന പ്രഭാഷണം നടത്തി. സി. ജി. ഐ കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി തിരുവത്താഴ ശ്രൂഷയ്ക്ക് മുഖ്യ കാർമികത്യം നടത്തി. പാസ്റ്റർ ഇ. ജെ. ജോൺസൻ അദ്ധ്യക്ഷനായിരുന്നു. അഞ്ച് ദിവസമായ് നടന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ (പിറവം), സണ്ണി താഴാം പള്ളം, ജെയിംസ് കോശി, സാജൻ മാത്യൂ , ഡോ.ജോളി ജോസഫ് താഴം പള്ളം എന്നിവർ പ്രസംഗിച്ചു.
ബൈബിൾ ക്ലാസ്, യുവജന വിഭാഗമായ വൈ.പി.ഇ – സണ്ടേസ്കൂൾ സമ്മേളനം, ശ്രുശ്രൂഷക സമ്മേളനം, വനിതാ സമ്മേളനം എന്നിവയും നടത്തി. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിച്ചു. മംഗലാപുരം, ഷിമോഗ, ഹാസൻ, മുണ്ട് ഗോഡ്, മൈസൂർ, ഹൊസൂർ, ബെംഗളുരു സിറ്റി എന്നിവിടങ്ങളിലെ ശുശ്രൂഷകരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുത്തു.

-Advertisement-