CEM ക്യാമ്പും, ഐക്യ ആരാധനയും സമാപിച്ചു

പാസ്റ്റർ ബെൻസൻ ഡാനിയേൽ

ഗുജറാത്ത്: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗുജറാത്ത് സോണിന്റെ നേതൃത്വത്തിൽ നടന്ന സി ഇ എം ക്യാമ്പ് ഒക്ടോബർ 19-22 വരെ ആനന്ദിൽ വെച്ച് നടത്തപ്പെട്ടു. സി ഇ എം ഗുജാറാത്ത് സോൺ പ്ര സിഡൻറ് പാസ്റ്റർ അനിൽ കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ” ദൈവ ഭയം ” എന്നതായി രുന്നു ചിന്താവിഷയം. സി ഇ എം ജനറൽ പ്രസിഡന്റ് Pr. Philip Abraham (Kerala), Pr. John Varghese (Delhi) എന്നിവർ ദൈവവചനം സംസാരിച്ചു. പാസ്റ്റർ പി. വി. ബെന്നി , പാസ്റ്റർ വി. എ. അലക്സാണ്ടർ, പാസ്റ്റർ പോൾ നാരായണൻ, പാസ്റ്റർ ബെൻസൻ ഡാനിയേൽ എന്നിവർ വിവിധ മീറ്റിങ്ങുകളിൽ സംസാരി ച്ചു. സി ഇ എം പ്രസിഡന്റ് പാസ്റ്റർ അനിൽ കുമാർ, സെക്കട്ടറി ബ്രദർ. പ്രിൻസൺ ചാക്കോ, ട്രഷറർ ബ്രദർ. റോയിസൺ രാജൻ, സി ഇ എം കമ്മറ്റി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽ കി. ഞയറാഴ്ച നടന്ന സംയുക്ത ആരാധനയിൽ റീജിയൻ പ്രസിഡൻറ് പാസ്റ്റർ ഡേവിഡ്. കെ , ശാരോൻ ഫെലോഷിപ്പ് ജനറൽ സെക്കട്ടറി പാസ്റ്റർ എബ്രഹാം ജോസഫ് എന്നിവർ ദൈവവചനം ശുശ്രൂ ഷിച്ചു. കർതൃമേശക്ക് പാസ്റ്റർ എബ്രഹാം ജോസഫ് നേതൃത്വം നൽകി.

post watermark60x60
സി ഇ എം ഗുജറാത്ത് സോൺ പ്രസിഡന്റ് പാസ്റ്റർ അനിൽ കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.

-ADVERTISEMENT-

You might also like