ദി പെന്തെക്കോസ്ത് മിഷൻ ഡൽഹി സെന്റർ കൺവൻഷൻ സമാപിച്ചു

ന്യൂഡൽഹി: ദി പെന്തെക്കോസ്ത് മിഷൻ (റ്റി പി എം) ഡൽഹി സെന്റർ കൺവൻഷന് അനുഗ്രഹ സമാപനം. ദൈവജനം യേശു ക്രിസ്തുവിന്റെ വീണ്ടും വരവിനായി ഒരുങ്ങുവാനും ദൈവവചന പ്രകാരം ക്രിസ്തുവിന്റെ നല്ല സാക്ഷയിയായി ഈ ലോകത്തിൽ ആയിരിക്കാൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു പറഞ്ഞു. നാലു ദിവസമായി ദ്വാരക സെക്ടർ – 19 ഡി.ഡി.എ യൂട്ടിലിറ്റി ഗ്രൗണ്ടിൽ നടന്ന കൺവൻഷന്റെ സമാപനദിന സംയുക്ത സഭയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴ മുതൽ വൈകിട്ട് നടന്ന സുവിശേഷ യോഗങ്ങളിൽ പാസ്റ്റർ യൂനിസ് മസീഹ് (മുംബൈ സെന്റർ പാസ്റ്റർ) വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് നടന്ന സുവിശേഷ യോഗങ്ങളിൽ പാസ്റ്റർ എം റ്റി തോമസ് (അടയാർ സെന്റർ പാസ്റ്റർ) പ്രസംഗിച്ചു. പൊതുയോഗങ്ങൾ, കാത്തിരിപ്പ് യോഗങ്ങൾ, യുവജന മീറ്റിംഗ് എന്നിവയും നടന്നു.
സമാപന ദിവസമായ ഞായറാഴ്ച ഡൽഹി സെന്ററിലെ ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട 28 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും സംയുക്ത വിശുദ്ധ സഭായോഗത്തിൽ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like