ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്‌റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

 

Download Our Android App | iOS App

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്‌റ്റേറ്റ് 95-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2018 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ല രാമന്‍ചിറയിലുള്ള സഭാ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കും. കണ്‍വന്‍ഷന്‍ തീം റോമര്‍ 12: 11-ന്റെ അടിസ്ഥാനത്തില്‍ ”ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍” എന്നതാണ്. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായുള്ള രണ്ടാമത് ആലോചനാ യോഗം ദൈവസഭാ കേരളാ സ്‌റ്റേറ്റ് ഓവര്‍സിയറുടെ അദ്ധ്യക്ഷതയില്‍ മുളക്കുഴ സീയോന്‍ കുന്നില്‍ നടന്നു. യോഗത്തില്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍, ബിലിവേഴ്‌സ് ബോര്‍ഡ് അംഗങ്ങള്‍, മുന്‍ കണ്‍വന്‍ഷന്‍ കണ്‍വീനേഴ്‌സ്, കമ്മറ്റി അംഗങ്ങള്‍, സമീപ ഡിസ്ട്രിക്ടുകളിലെ ശുശ്രൂഷകന്മാര്‍, വിശ്വാസികള്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ചുമതലക്കാര്‍, പുതിയതായി കണ്‍വന്‍ഷന്‍ കമ്മറ്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവരെല്ലാം പങ്കെടുത്തു. 2017 സെപ്റ്റംബര്‍ 27 മുതല്‍ 2018 ജനുവരി 15 വരെ തുടര്‍ച്ചയായി ഒരോ ദിവസവും കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നതിനായി നടത്തിയ ക്രമീകരണം വളരെ ശക്തമായി മുന്നേറുന്നു. കഴിഞ്ഞ ആലോചനാ യോഗത്തില്‍ കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി ഒരോ ദിവസവും ഉപവസിക്കുവാന്‍ തീരുമാനിച്ചവരെ അവര്‍ ഏറ്റെടുത്ത പ്രാര്‍ത്ഥന ദിനം ഓര്‍മ്മിപ്പിക്കുവാന്‍ സ്റ്റേറ്റ് ഓഫിസില്‍ നിന്നും വിളിക്കുമ്പോള്‍ ഏറ്റെടുത്തവരെല്ലാം അത് ഓര്‍ത്തിരിക്കുന്നുവെന്നും, ഒരോരുത്തരും തങ്ങളുടെ കര്‍തവ്യം വളരെ വിശ്വസ്തതയോടെ നിര്‍വ്വഹിക്കുന്നു എന്നും ഓവര്‍സിയര്‍ പറഞ്ഞു. എല്ലാ കണ്‍വന്‍ഷന്‍ കണ്‍വീനറുമാരും കമ്മറ്റി അംഗങ്ങളും ജനറല്‍ കണ്‍വന്‍ഷന്റെ പ്രഥമ ദിവസം മുതല്‍ സമാപന ദിവസം വരെ നിര്‍ബന്ധമായും കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് സ്റ്റേറ്റ് ഓവര്‍സിയര്‍ ഓര്‍മ്മിപ്പിച്ചു. ആര്‍ക്കെങ്കിലും അതിന് സാധിക്കുന്നില്ലായെങ്കില്‍ അവര്‍ കണ്‍വന്‍ഷന്‍ കമ്മറ്റിയില്‍ ചേരുവാന്‍ പേര് തരരുതെന്നും അദ്ദേഹം പ്രസ്താവിച്ചു. കണ്‍വന്‍ഷന്‍ ക്വയറിന് പാസ്റ്റര്‍ വൈ ജോസ് നേതൃത്വം കൊടുക്കും. ദൈവസഭയില്‍ പാടുവാന്‍ കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കേണ്ടതിനും അവരെ വളര്‍ത്തിയെടുക്കേണ്ടതിനും ഈ അവസരം ഉപയോഗിക്കുമെന്ന് ഓവര്‍സിയര്‍ പ്രസ്താവിച്ചു. സെലിബ്രറ്റികളായ ഗായകരെ ഭീമമായ തുക കൊടുത്ത് ഒരു ദിവസത്തേക്ക് പാടിക്കുന്നതിലും നമ്മുടെ സഭകളില്‍ കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കുന്നതായിരിക്കും ഏറ്റവും നല്ലതെന്ന് അഭിപ്രായവും അദ്ദേഹം പറഞ്ഞു. ഗാന ശുശ്രൂഷ ഏറ്റവും നല്ല രീതിയില്‍ നടക്കേണ്ടതിനായി തികഞ്ഞ മുന്നൊരുക്കം ഉണ്ടായിരിക്കണം എന്നും, അതിനു വേണ്ടി ഏറ്റവും അടുത്ത ദിവസം മുതല്‍ ഗാനപരിശീലനം ആരംഭിക്കണം എന്നും, ആ പരിശീലന പരിപാടിയില്‍ സംബന്ധിക്കുവാന്‍ കഴിയാത്തവര്‍ ഗാനശുശ്രൂഷയില്‍ മാറി നില്ക്കണമെന്നും ഓവര്‍സിയര്‍ ഉപദേശിച്ചു. 2018 ജനുവരി 15 മുതല്‍ കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ ഉപവാസ പ്രാര്‍ത്ഥന നടക്കും. ഓവര്‍സിയറുടെ ഈ പ്രസ്താവനയെ വലിയ ആവേശത്തോടെയാണ് ഏവരും ഏറ്റെടുത്തത്. കണ്‍വന്‍ഷനില്‍ സ്വദേശത്തും വിദേശത്തുമുള്ള അനേകം ദൈവദാസന്മാര്‍ ദൈവവചനം ശുശ്രൂഷിക്കും. കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ ജെ. ജോസഫ്, വൈ. റെജി, ജോണ്‍സന്‍ ദാനിയേല്‍ എന്നിവര്‍ നേതൃത്വം നല്കി. കണ്‍വന്‍ഷന്റെ അടുത്ത ആലോചനാ യോഗം നവംബര്‍ 21ന് മുളക്കുഴയില്‍ നടക്കും.

post watermark60x60

വാര്‍ത്ത: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ – സാം കുട്ടി മാത്യു, സെക്രട്ടറി – പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍.

-ADVERTISEMENT-

You might also like
Comments
Loading...