“മ്യൂസിക് സ്പ്ലാഷ് 2017” ശനിയാഴ്ച കുവൈറ്റിൽ

കുവൈറ്റ്: ഈ വരുന്ന 21, ശനിയാഴ്ച വൈകിട്ട് 6.30pm ന് മംഗഫിൽ വച്ച് സംഗീത സന്ധ്യ നടത്തപ്പെടുന്നു. മംഗഫിൽ KRH റൌണ്ട് എബൗട്ടിന് സമീപമുള്ള Fruits & More കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ള, ചർച്ച് ഓഫ് ഗോഡ് ഫഹാഹീൽ ബഥേൽ പ്രയർ ഹാളിൽ വച്ച് ജയ് ഗോസ്പൽ മ്യൂസിക്കും, ചർച്ച് ഓഫ് ഗോഡ് ഫാഹഹീലും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീത സായാഹ്നത്തിൽ ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകൻ ബിജു കുമ്പനാടിനോടൊപ്പം കുവൈറ്റിലെ അനുഗ്രഹീതരായ ഗായകരും ഈ മ്യൂസിക് പ്രോഗ്രാമിൽ ഗാനങ്ങൾ ആലപിക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാ ക്രിസ്തീയ സംഗീത ആസ്വാദകരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :97337108 , 66456703 ,60905634

-ADVERTISEMENT-

-ADVERTISEMENT-

You might also like