വഡോദ്ര UPF കൺവെൻഷൻ ഡിസംബർ 15, 16, 17 തീയതികളിൽ

ഗുജറാത്ത്‌: വഡോദ്രയിലുള്ള പെന്തകോസ്ത് വിഭാഗങ്ങളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്ത് ഫെലോഷിപ് (UPF) വാർഷിക കൺവെൻഷൻ ഡിസംബർ 15, 16, 17 തീയതികളിൽ നിസംപുരയിലുള്ള അഥിതിഗൃഹിൽ വച്ച് നടത്തപ്പെടുന്നു. ദിവസവും വൈകിട്ട് 6. 30 മുതൽ 9. 30 വരെ കൺവെൻഷൻ നടക്കും. 15-ാം തീയതി രാവിലെ 9 മണി മുതൽ 3 മണി വരെ യുവജന മീറ്റിംഗ് നടക്കും. 17-ാം തീയതി ഞായറാഴ്ച ഏകദേശം 20 സഭകളുടെ സംയുക്ത ആരാധന യോഗം നടക്കും. ഈ മീറ്റിംഗുകളിൽ കർത്താവിൽ പ്രസിദ്ധനായ റവ. പാസ്റ്റർ K. J. തോമസ് കേരളം വചനം ശുശ്രൂഷിക്കും. കൺവെൻഷന്റെ സംഗീത ആരാധന UPF choir നിർവഹിക്കും. ഈ കൺവെൻഷൻ UPF ഭാരവാഹികളായ പാസ്റ്റർ രാജേഷ് മത്തായി പ്രസിഡന്റ്‌ (മൊബൈൽ 8140375808), പാസ്റ്റർ അനിൽകുമാർ സെക്രട്ടറി (മൊബൈൽ 9824585876), ബ്രദർ ഡെൻസിൽ പോൾ ട്രെഷറാർ (മൊബൈൽ 9725054436) എന്നിവർ നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.