നാഗ്പൂർ: IPC മഹാരാഷ്ട്ട സ്റ്റേറ്റ് പാസ്റ്റെർസ് കോൺഫെറൻസ് ഒക്ടോബർ 9 മുതൽ 11 വരെ നാഗ്പൂരിൽ വച്ച് നടന്നു. IPC മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി ജോയ് പ്രാർത്ഥിച്ചു ആരംഭിച്ച കോൺഫറൻസിൽ റവ. ജേക്കബ് ജോൺ (ഐപിസി ജനറൽ പ്രസിഡന്റ്), റവ. ഇടിച്ചെറിയ നൈനാൻ(കേരള) എന്നിവർ പാസ്റ്റേഴ്സിനു ക്ലാസുകൾ എടുത്തു. IPC മഹാരാഷ്ട്ര സ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 350 -ൽ അധികം പാസ്റ്റർമാർ പാസ്റ്റർസ് കോൺഫറൻസിൽ പങ്കു എടുത്തു. വടക്കേ ഇന്ത്യയിൽ കർത്താവിന്റെ വേലയിൽ 50 വർഷം പൂർത്തിയാക്കിയ IPC മഹാരാഷ്ട്ട സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി ജോയിയെ പാസ്റ്റർ ജേക്കബ് ജോൺ കോൺഫറൻസിൽ വച്ച് ആദരിച്ചു. കോൺഫറൻസിൽ വച്ച് 18 പേരെ ഓർഡിനേഷൻ കൊടുത്ത് സുവിശേഷ വേലയ്ക്കായി മഹാരാഷ്ട്ട സ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ അയച്ചു.