ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് കൺവെൻഷൻ 18 മുതൽ 22 വരെ ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും.
സി. ജി. ഐ കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ. എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ സി. സി. തോമസ്, ബാബു ചെറിയാൻ (പിറവം), ഏബ്രഹാം വർഗീസ്, സണ്ണി താഴാം പള്ളം, ഷിബു ശാമുവേൽ, ജെയിംസ് കോശി, സാജൻ മാത്യൂ, ഡോ. ഷിബു കെ. മാത്യൂ, ഡോ. ജോളി ജോസഫ് താഴംപള്ളം എന്നിവർ പ്രസംഗിക്കും.
ബൈബിൾ ക്ലാസ്, യുവജന വിഭാഗമായ വൈ.പി.ഇ – സണ്ടേസ്കൂൾ സമ്മേളനം, ശ്രുശ്രൂഷക സമ്മേളനം, വനിതാ സമ്മേളനം, ദിവസവും രാവിലെ 10 മുതൽ പൊതുയോഗം വൈകിട്ട് 6 ന് ഗാന ശ്രുശ്രൂഷ, സുവിശേഷ യോഗം എന്നിവ ഉണ്ടായിരിക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിന് മംഗലാപുരം, ഷിമോഗ, ഹാസൻ, മുണ്ട് ഗോഡ്, മൈസൂർ, ഹൊസൂർ, ബെംഗളുരു സിറ്റി എന്നിവിടങ്ങളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശ്രുശൂഷയും നടക്കും.
കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് വാഹന സൗകര്യം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ജനറൽ കൺവീനർ പാസ്റ്റർ എം.കുഞ്ഞപ്പി, പാസ്റ്റർ തോമസ് പോൾ, ബിനു ചെറിയാൻ എന്നിവർ കൺവെൻഷന് നേതൃത്യം നൽകും.