ഗുജറാത്ത്: കഴിഞ്ഞ 18 വർഷത്തോളമായി ജാംനഗറിൽ നിന്നും പ്രസിദ്ധീകരിച്ചു വന്ന ‘പ്രാർത്ഥനാ ധ്വനി’ എന്ന കുടുംബ മാസികയ്ക്ക് ഇന്ത്യാ ഗവൺമെന്റിന്റെ റജിസ്റ്റേഡ് ഓഫ് ന്യൂസ് പേപ്പർ എന്ന അംഗീകാരം ലഭിച്ചു.
മാർത്തോമ്മ ഹാളിൽ വച്ച് ഒക്ടോബർ 11ന് നടന്ന സ്തോത്രപ്രാർത്ഥനയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് റീജിയൻ പ്രസിസ്റ്റ് പാസ്റ്റർ ഡേവിഡ്. കെ RNIയുടെ സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്ത് ചീഫ് എഡിറ്റർ പാസ്റ്റർ ബെൻസൻ ഡാനിയേലിന് നൽകി. ജാംനഗർ ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കുകയും, ഫാദർ. അനൂപ് മാത്യു, ഫാദർ.ജോർജ്ജ്, പാസ്റ്റർമാരായ സി.റ്റി. ജേക്കബ്, എം.ജെ. ബ്രൈറ്റ്, എബ്രഹാം ജോൺ, എൽദോ പോൾ, അലക്സാണ്ടർ വി.എ, ജെമി ജേക്കബ്ബ്, ജോയ് നെടുകുന്നം, ജോൺ അലക്സാണ്ടർ, എന്നിവർ ആശംസകൾ അറിയിക്കു യും വചനം സംസാരിക്കു കയും ചെയ്തു.