ബ്ലസ് ലുധിയാന – 2017

ലുധിയാന: സിറ്റി റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ബ്ലസ് ലുഡിയാന 2017” എന്ന പേരിൽ 13-ാം വാർഷിക കൺവെൻഷൻ നടത്തപ്പെടുന്നു. 2017 നവംബർ 3, 4 തീയ്യതികളിൽ ലുധിയാനയില്‍ ന്യൂ മോഹർ സിംഗ് നഗറിലുള്ള സിറ്റി റിവൈവൽ ചർച്ച് അങ്കണത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ വൈകുന്നേരം 5.30ന് ആരംഭിക്കും.

റവ. ഡേവിഡ് രാമയ്യയും സംഘവും ഈ യോഗങ്ങളിൽ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നതാണ്. സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും സുവിശേഷകൻ ഇമ്മാനുവൽ സിദ്ധു നേതൃത്വം നൽകും. അദ്ദേഹത്തോടൊപ്പം സി.ആർ.സി യുണൈറ്റഡ് ഗാനങ്ങൾ ആലപിക്കുന്നതാണ്.

നവംബര്‍ 4-നു ശനിയാഴ്ച സിറ്റി റിവൈവൽ ചർച്ചില്‍ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ലുധിയാന കൗൺസിൽ പാസ്സേഴ്സ് മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9814294319, 7814751406, 7508666267, 01612220319.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.