അഞ്ചൽ സെക്ഷൻ CA താലന്തു പരിശോധന ഒക്ടോബർ 18-ന്

അഞ്ചൽ : അഞ്ചൽ സെക്ഷൻ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ (CA) താലന്തു പരിശോധന ഒക്ടോബർ 18-ന് കുളത്തുപ്പുഴ അസ്സംബ്ലിസ്സ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്. ഉപന്യാസം, പ്രസംഗം, കവിതരചന, ചിത്രരചന,സംഘഗാനം ഉപകരണങ്ങളോട് കൂടിയത്, സംഘഗാനം ഉപകരണങ്ങൾ ഇല്ലാതെ, ഉപകരണ സംഗീതം, ലളിത ഗാനം,വാക്യമത്സരം എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും.ജൂനിയർ (പ്രായപരിധി 14 – 24) സീനിയർ (പ്രായപരിധി 25 – 40) വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. സെക്ഷൻ CA യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന താലന്തു പരിശോധനയ്ക്ക് പ്രസിഡന്റ്‌ പാസ്റ്റർ സാം P ലൂക്കോസ്, സെക്രട്ടറി Bro.ജെയ്സൺ ഡാനി, ട്രെഷറാർ Bro. ലിജോ ചെറിയാൻ, വൈസ് പ്രസിഡന്റ്‌ ഇവാഞ്ചിലിസ്റ്റ് Bro.ജോമോൻ A.R, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ബിൻസി ജോൺസൻ എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like