TPM ഡൽഹി സെന്റർ കൺവൻഷൻ ഒക്ടോബർ 19 മുതൽ 22 വരെ ദ്വാരകയിൽ

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 19 മുതൽ 22 വരെ ദ്വാരക സെക്ടർ – 19 (ഡി ഡി എ യൂട്ടിലിറ്റി ഗ്രൗണ്ട്) നടക്കും. (സെക്ടർ – 11 മെട്രോ സ്റ്റേഷന് സമീപം) ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിംഗ് എന്നിവ നടക്കും. കൺവൻഷനിൽ കേരളത്തിൽ നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ഡൽഹി സെന്ററിലെ ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട 28 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ കൺവൻഷന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: റ്റി പി എം ഡൽഹി സെന്റർ ഫെയ്ത്ത് ഹോം, ചാണക്യ പ്ലസ്, ന്യൂഡൽഹി

-ADVERTISEMENT-

-ADVERTISEMENT-

You might also like