റ്റി.പി.എം ജമ്മു & കാശ്മീർ സെന്റർ കൺവൻഷൻ ഒക്ടോബർ 12 മുതൽ
ദി പെന്തെക്കൊസ്ത് മിഷൻ ജമ്മു & കാശ്മീർ സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 12 മുതൽ 15 വരെ ബാറി ബ്രാഹ്മണ സ്റോറിൽ ഉള്ള ടെറോറി റ്റി പി എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും നടക്കും. കൺവൻഷനിൽ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ജമ്മു & കാശ്മീർ സെന്ററിലെ 10 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ കൺവൻഷന് നേതൃത്വം നൽകും.
-Advertisement-