IPC ഛത്തീസ്ഗഡ് സ്റ്റേറ്റിന്‍റെ 12-മത് വാര്‍ഷിക കൺവൻഷൻ നവംബര്‍ 1 മുതൽ
ബിലാസ്പുര്‍: ഐ.പി.സി ഛത്തീസ്ഗഡ് സ്റ്റേറ്റിന്‍റെ പന്ത്രണ്ടാമത് വാര്‍ഷിക കൺവൻഷൻ നവംബര്‍ 1-5 വരെ ഐ. പി. സി സ്റ്റേറ്റ് ആസ്ഥാനമായ ഹെബ്രോന്‍ നഗര്‍, ടില്‍ഡായില്‍ വെച്ചു നടക്കും. പാസ്റ്റര്‍ ജിജി പി പോള്‍ നേതൃത്വം വഹിക്കുന്ന ഈ കൺവൻഷനില്‍ മുഖ്യ പ്രാസംഗികരായി ഐ. പി. സി.ജനറല്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, ജനറല്‍ വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ വില്‍സന്‍ ജോസഫ്, ജനറല്‍ ജോയിന്‍റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ്, ജനറല്‍ ട്രഷറാര്‍ ബ്രദര്‍ സജി പോള്‍, പാസ്റ്റര്‍ കെ .ജോയ് (ന്യൂ ഡെല്‍ഹി), പാസ്റ്റര്‍ ജോയ് അബ്രഹാം, പാസ്റ്റര്‍ എം. ജെ. ഡേവിഡ്, പാസ്റ്റര്‍ ഷിബു കെ മത്തായി (ന്യൂ ഡെല്‍ഹി) എന്നിവര്‍ പങ്കെടുക്കും. ഐ. പി. സി ഛത്തീസ്ഗഡ് സ്റ്റേറ്റിന്‍റെ ആസ്ഥാനത്തിനായി വാങ്ങിയ രണ്ടര ആക്കര്‍ ഭൂമിയുടെ സമര്‍പ്പണ ശുശ്രൂഷ മൂന്നാം തിയതി ജനറല്‍ പ്രസിഡന്‍റിന്‍റെയും ജനറല്‍, സ്റ്റേറ്റ് ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ നടക്കും. പാസ്റ്റര്‍ ജോര്‍ജ്ജ് കുറമൂട്ടില്‍ ആരാധനയ്ക്കു നേത്രുത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മുതല്‍ 9 വരെയാണ് പൊതുയോഗം, ബൈബിള്‍ ക്ലാസ്, യുവജന സമ്മേളനം, സോദരീ സമ്മേളനം എന്നിവയും നടക്കും, 5 ഞായറാഴ്ച പൊതു ആരാധനയില്‍ ഛത്തീസ്ഗഡിലുള്ള എല്ലാ സഭയും പങ്കെടുക്കും. സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ ജിജി പി പോള്‍ തിരുമേശയുടെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. വടക്കേ ഇന്‍ഡ്യയിലെ നടക്കുന്ന വലിയ കൺവൻഷനുകളില്‍ ഒന്നാണ് ഈ കണ്‍വെന്‍ഷന്‍. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുമല്ലോ.
-Advertisement-