നവാപൂർ / മഹാരാഷ്ട്ര: ഉത്തരഭാരതം കണ്ടതിൽ വച്ച് ഏറ്റവും വലിയ പെന്തക്കൊസ്തു കൺവൻഷനായ മുപ്പത്തിയേഴാമത് ‘നവാപൂർ കൺവൻഷൻ’ 2017 ഒക്ടോബർ 24 മുതൽ 29 വരെ ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നവാപൂർ കരഞ്ജിക്കുർദ്ദ് ഫിലദൽഫിയ സ്റ്റേഡിയത്തിൽ നടക്കും.
കർത്താവിൽ പ്രസിദ്ധരായ കർത്തൃദാസന്മാരായ പാസ്‌റ്റർ ജോയി പുന്നൂസ്, പാസ്റ്റർ എം എസ് സാമുവൽ, പാസ്റ്റർ വി ഒ വർഗീസ്, പാസ്റ്റർ ലാജി പോൾ, ഡോ. ജോർജ്ജ് മോനിസ് എന്നിവർ വചനം പ്രഘോഷിക്കും.
ആത്മീയാരാധനയുടെയും അനുഗ്രഹത്തിന്റെയും ആറു ദിനരാത്രങ്ങളിൽ വിവിധ ഗോത്രങ്ങളിൽ നിന്നും ഭാഷകളിൽ നിന്നുമുള്ള പതിനായിരങ്ങൾ പങ്കെടുക്കും.