ന്യൂഡല്‍ഹി : ഡല്‍ഹി റിവൈവല്‍ കോണ്‍ഫറന്‍സ് ‘കെരിഗ്മ 2017’ ഒക്ടോബർ 20 മുതൽ 22 വരെ ജണ്ടേവാളന്‍ മെട്രോ സ്റ്റേഷനു സമീപമുള്ള ഗെഡ്വാള്‍ ഭവനില്‍ (Garhwal Bhawan, Panchkuan Road, Near Jhandewalan Metro Station, New Delhi) വച്ച് നടത്തപ്പെടുന്നു. ഒക്ടോബർ 20 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന കോണ്‍ഫറന്‍സ് റവ.ഡാനിയേല്‍ എബനേസര്‍ (നാഷണല്‍ ഓവര്‍സീര്‍, അഗപ്പെ ക്രിസ്ത്യന്‍ അസ്സംബ്ലി) ഉത്ഘാടനം ചെയ്യും.
പാ. അനീഷ് മനോ സ്റ്റീഫന്‍, പാ. ഫിന്നി മാത്യു, പാ. ചാണ്ടി വര്‍ഗീസ്, പാ. ബിജി തോമസ്, പാ. സാബു കെ. സി. എന്നിവര്‍ വിവിധ സെഷനുകളില്‍ ശുശ്രൂഷിക്കുന്നു.
യുവജനങ്ങള്‍ക്കും, സഹോദരിമാര്‍ക്കും പ്രത്യേക സെഷനുകളില്‍ ഉണ്ടായിരിക്കുന്നതാണ്. Impact4G ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോയല്‍ (9717904453), അരുണ്‍ (7290050605), ബ്ലെസി (7290050604).