CEM സംസ്ഥാന താലന്തു പരിശോധന സമാപിച്ചു
തിരുവല്ല: സി ഇ എം സംസ്ഥാന താലന്തു പരിശോധന ഒക്ടോബർ 2 നു തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ് മുണ്ടകന്റെ അധ്യക്ഷതയിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിലിപ് എബ്രഹാം ഉദ്‌ഘാടനം ചെയ്തു. ട്രഷറർ ഇവാ. എബി ബേബി സ്വാഗതം ആശംസിച്ചു. റീജിയൻ തലത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് പങ്കെടുത്തത്. ബ്രദർ നിഖിൽ സേവ്യർ നന്ദി അറിയിച്ചു. താലന്തു കൺവീനർ ബ്രദർ റോഷി തോമസ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
പാസ്റ്റർ ജി ജോസ്
പബ്ലിസിറ്റി കൺവീനർ