അയർലന്റ് UPF ഫാമിലി കോൺഫറൻസ് ഒക്ടോബർ 27ന്; റവ. സാം ജോർജ് മുഖ്യ പ്രഭാഷകൻ
ഡബ്ലിൻ: അയർലന്റിലേയും, നോർത്തേൺ അയർലന്റിലേയും മലയാളി പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ (യുപിഎഫ്) പ്രഥമ ഫാമിലി കോൺഫറൻസ് ഒക്ടോബർ 27 നും 28നും ഡബ്ലിനിൽ നടക്കും.
യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ സജീവ് ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ, ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ജനറൽ സെക്രട്ടറിയായിരുന്ന റവ. സാം ജോർജ് (യുഎസ്എ) മുഖ്യ പ്രഭാഷകനായിരിക്കും. യുവജനങ്ങൾക്കു വേണ്ടിയുള്ള മീറ്റിങ്ങുകളിൽ റവ. നെൽസൺ സാം (യുകെ) ക്ലാസുകൾ നയിക്കും.
സഭകളുടെ ഐക്യത്തിനും ആത്മീയ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന യുപിഎഫിന്റെ പ്രഥമ കോൺഫറൻസ് ദ്വീപിൽ വലിയ ആത്മീക ഉണർവിന് കാരണമാകുമെന്ന് വിശ്വസിക്കുന്നുവെന്ന് വൈസ് പ്രസിഡൻറുമാരായ പാസ്റ്റർ സെബാസ്റ്റ്യൻ, പാസ്റ്റർ സാനു ഫിലിപ് എന്നിവർ അറിയിച്ചു. ഡബ്ലിൻ സോളിഡ് റോക്ക് ചർച്ചിൽ വെച്ചു നടക്കുന്ന കോൺഫറൻസിൽ മുതിരന്നവർക്കും, യുവാക്കൾക്കും, കുട്ടികൾക്കും വേണ്ടി പ്രത്യേകമീറ്റിങ്ങുകൾ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബ്രദർ സാഞ്ജോ ബാബു പ്രസ്താവിച്ചു.
കോൺഫറൻസിന്റെ സംഗീത ആരാധന ബ്രദർ ബൈജു, സുവി വിക്ടർ ഡാനിയൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കും. കുട്ടികളുടെ മീറ്റിങ്ങിന് ചൈൽഡ് ഇവാഞ്ചലിസം ഫെലോഷിപ്പ് നേതൃത്വം നൽകും.
രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതായി ട്രഷറർ സാം മാത്യു അറിയിച്ചു. നാലു സെഷനുകളായി നടക്കുന്ന കോൺഫറൻസിൽ രാത്രി യോഗങ്ങൾക്കൊഴികെ എല്ലാ സെഷനുകളും പ്രായാടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളായി വിഭജിച്ചുള്ള മീറ്റിങ്ങുകളായിരിക്കും നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 0877818733, 0877592220, +447827899620 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.