എ. ജി ഇംഗ്ലണ്ട് വെസ്റ്റ് & വെയിൽസ്‌ ഏരിയ കൺവെൻഷൻ വെള്ളിയാഴ്ച മുതൽ

ജിനു മാത്യൂ

യൂകെ: ഐ. എ. ജി. യൂകെ & യൂറോപ്പിന്റെ ഇംഗ്ലണ്ട് വെസ്റ്റ് ആൻഡ് വെയിൽസിൽ ഉള്ള സഭകളുടെ ഏരിയ കൺവൻഷൻ ഒക്ടോബർ 6,7 തീയതികളിൽ ബ്രിസ്റ്റോളിലും വെയിൽസിലുമായി നടക്കുന്നു. ഐ. എ. ജി. യൂകെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന ഈ ആത്മീയ യോഗത്തിൽ റവ. എൻ. പീറ്റർ (തിരുവനന്തപുരം) ദൈവവചനത്തിൽ നിന്നും സംസാരിക്കുകയും പാസ്റ്റർ സാം മാത്യു ആരാധന നയിക്കുകയും ചെയ്യുന്നു. വൈകിട്ട് 05:30 മുതൽ 08:30 വരെയാണ് കൺവൻഷൻ നടക്കുന്നത്. ഒക്ടോബർ 6ന് (വെള്ളിയാഴ്ച) ബ്രിസ്റ്റോളിലും, ഒക്ടോബർ 7ന് (ശനിയാഴ്ച) കാർഡിഫിലുമായി ആണ് കൺവൻഷൻ നടക്കുന്നതെന്ന് ഈ ഏരിയയുടെ കോർഡിനേറ്റർ ഇവാ. ജിനു മാത്യു അറിയിച്ചു. സഭകളുടെ സംയുക്ത ആരാധന കാർഡിഫിലെ വിക്ടറി എ. ജി ചർച്ചിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.