പ്രാർത്ഥനകൾക്ക് കൃതഞ്ജതയുമായി പാസ്റ്റർ പീറ്റർ ബാബു ഇന്ന് നാട്ടിലേക്ക്

ഷാർജയിൽ വെച്ച് മെയ് 15 ന് വാഹനാപകടത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ പാസ്റ്റർ പീറ്റർ ബാബു ഇന്ന് രാത്രി 11 ന് നാട്ടിലേക്ക് യാത്രയാകുന്നു.

ശുശ്രൂഷകൾക്കായി യു എ ഇ യിൽ വിസിറ്റിംഗിൽ ആയിരിക്കവേ ഷാർജയിൽ വെച്ച് വാഹനാപകടത്തിൽ സാരമായി പരുക്കേൽക്കുകയായിരുന്നു.തലയ്ക്കു ഗുരുതര പരിക്ക് സംഭവിച്ചതിനെ തുടർന്ന് മൂന്നു മാസം അബോധാവസ്ഥയിൽ വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു അദ്ദേഹം. ഇടത്തെ കൈമുട്ടിനും ഇടത് വശത്തെ മൂന്നു വാരിയെല്ലുകൾക്കും സാരമായ പരുക്കുകൾ ഉണ്ടായിരുന്നു.
പിന്നീട് മണിക്കൂറുകൾ നീണ്ട സർജറിയിൽ തലയോട്ടിയുടെ രണ്ടു സൈഡും നീക്കം ചെയുകയും മൂന്നര മാസം കഴിഞ്ഞു അടുത്ത സർജറിയിൽ കൃത്രിമ തലയോട്ടി അദ്ദേഹത്തിന് വച്ചു പിടിപ്പിക്കുകയും ചെയ്തു.

post watermark60x60

കർത്തൃദാസന്റെ വിടുതലിനായി ലോൿമെമ്പാടുമുള്ള ദൈവമക്കൾ പ്രാർത്ഥിച്ചിരുന്നു. തുടർന്ന് ഏറിയ ദിവസങ്ങൾ അബോധാവസ്ഥയിൽ ആയിരുന്ന താൻ ഇപ്പോൾ കൈകാലുകൾ അനക്കുകയും സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ പിതാവ് യു എ ഇ യിൽ എത്തിയിട്ടുണ്ട്.തുടർന്നുള്ള ചികിത്സ വൈക്കത്തുള്ള ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ ചെയ്യുവാനാണ്‌ കുടുംബം ആഗ്രഹിക്കുന്നത്‌.
പാസ്റ്റർ പീറ്ററിന്‌ ഭാര്യയും ഒരു പെൺകുഞ്ഞും ഉണ്ട്. ദീർഘവർഷങ്ങളായി കർതൃശുശ്രൂഷയിൽ ആയിരിക്കുന്ന, കാനം ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്റർ ബാബു തോമസിന്റെ മകനാണ് പാസ്റ്റർ പീറ്റർ ബാബു.

Contact no :
പാസ്റ്റർ ബാബു തോമസ് ,
+971 52 978 8231( Dubai)
+91 94461 95716 (Kerala)

-ADVERTISEMENT-

-ADVERTISEMENT-

You might also like