IPC നോർത്തേൺ റീജിയൻ 47-മത് ജനറൽ കൺവൻഷനും ശുശ്രുഷക സമ്മേളനത്തിനും അനുഗ്രഹീത തുടക്കം

ന്യൂ ഡൽഹി: ഇന്ത്യ പെന്തെക്കോസ്തൽ ചർച്ച് ഓഫ്‌  ഗോഡ് നോർത്തേൺ റീജിയൻ 47-മത് ജനറൽ കൺവെൻഷനും ശുശ്രുഷക സമ്മേളനവും  ജൻഡവല ,റാണി ജാൻസി റോഡിൽ ഉള്ള അംബേദ്‌കർ ഭവനിൽ വച്ച് റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ സാമുവേൽ ജോൺ ഉൽഘാടനം ചെയ്തു. തുടർന്ന് പാസ്റ്റർ ബാബു ചെറിയാൻ (കേരളം ) മുഖ്യ സന്ദേശം നൽകി.

ഈ കൺവെൻഷന്റെ മുഖ്യ ചിന്താ വിഷയം “ശിഷ്യരെ വാർത്തെടുക്കുക ” എന്നുള്ളതാണ്.
തുടർന്നുള്ള സമ്മേളനത്തിൽ ഡോ :അബി ചന്ദ്ര സേട്ടിയായും റീജിയൻ ലെ സീനിയർ ദൈവ ദാസന്മാരും ദൈവ വചനം ശുശ്രൂഷിക്കും. ബുധൻ മുതൽ ശനി വരെ വൈകുന്നേരം 6.30മുതൽ സുവിശേഷ യോഗങ്ങളും, ബുധൻ മുതൽ വെള്ളി വരെ പാസ്റ്റർ സെമിനാറും, ശുശ്രുഷക സമ്മേളനങ്ങളും ശനി രാവിലെ 10 മുതൽ 1 വരെ സോദരി സമാജത്തിന്റെയും (ഐ പി ഡബ്ല്യൂ എ ), പ്രധിനിധി സമ്മേളനവും ഉച്ചകഴിഞ്ഞ് 2.30മുതൽ 5 വരെ സൺ‌ഡേ സ്കൂൾ, യുവജന സംഘടന (പി വൈ പി എ ) എന്നിവയുടെ വാർഷിക യോഗങ്ങളും നടക്കും.

ഞാറാഴ്ച നടക്കുന്ന സംയുക്ത ആരാധന യോടുകൂടി ഈ കൺവെൻഷൻ സമാപിക്കും .

സിസ്റ്റർ പെർസിസ് ജോൺ നയിക്കുന്ന സയോൺ  സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കുന്നു .

ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള റീജിയൻലെ പാസ്റ്റർമാരും സഭാ പ്രതിനിധികളും ഈ കൺവെൻഷൻനിൽ പങ്കെടുക്കുന്നു.

പാസ്റ്റർമാരായ പി. എം. ജോൺ, ലാജി പോൾ ,സാമുവേൽ തോമസ്, തോമസ്‌ സാമുവേൽ, പാസ്റ്റർ ഫിലിപ്പോസ് മത്തായി, പാസ്റ്റർ ഐസക്‌. വി. ജോൺ, പാസ്റ്റർ. ടി. എം. ജോസഫ്‌, പാസ്റ്റർ തോമസ്‌ മാത്യു, പാസ്റ്റർ കെ. ജി. മത്തായി, ബ്രദർ കെ. വി. പോൾ, ബ്രദർ എം .ജോണിക്കുട്ടി എന്നിവരുടെ നേതതൃത്തിലുള്ള വിപുലമായ കമ്മറ്റി ഈ കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like