ബാംഗ്ലൂർ ഐക്യ കൺവെൻഷൻ സമാപിച്ചു

സോണി സി. ജോർജ് പുന്നവേലി

ബെംഗളുരു: വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് വിശ്വാസികൾ ചേർന്ന് എബനേസർ മിനിസ്ടീസിന്റെ ആഭിമുഖ്യത്തിൽ കൊത്തന്നൂർ എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഓഡിറ്റോറിയത്തിൽ നാല് ദിവസമായ് നടത്തിയ ബാംഗ്ലൂർ ഐക്യ കൺവെൻഷൻ സമാപിച്ചു. ഐ.പി.സി ദേശീയ സെക്രട്ടറി റവ.ഡോ.കെ.സി.ജോൺ , സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ.കെ.ജെ. മാത്യൂ എന്നിവർ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചു. പാസ്റ്റർമാരായ സാം ജോർജ്, എം. കുഞ്ഞപ്പി , ബാബു ചെറിയാൻ , ബെന്നിസൻ മത്തായി എന്നിവർ വിവിധ ദിവസങ്ങളിൽ കൺവെൻഷനിൽ പ്രസംഗിച്ചു.

ബി.യു.സി ക്വയർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർമാരായ ഇ.ജെ.ജോൺസൻ , ബിജു ജോൺ , ജേക്കബ് ഫിലിപ്പ് , ജോസഫ് ജോൺ ,ഡോ.ഏബ്രഹാം മാത്യൂ എന്നിവർ അദ്ധ്യക്ഷരായിരുന്നു . ജനറൽ കൺവീനർ റവ.ഡോ. എൻ.കെ. ജോർജ് , പാസ്റ്റർ. ജോസ് മാത്യു , ബ്രദർ . ജോയ് പാപ്പച്ചൻ , ബെൻസൻ ചാക്കോ എന്നിവർ കൺവെൻഷന് നേത്യത്യം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.