പി.സി.എൻ.എ.കെ ലോക്കൽ കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു

നിബു വെള്ളവന്താനം ; നാഷണൽ മീഡിയ കോർഡിനേറ്റർ

ബോസ്റ്റൺ: 2018 ജൂലൈ 5 മുതൽ 8 വരെ ബോസ്റ്റൺ പട്ടണത്തിലുള്ള സ്പ്രിങ്ങ്ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 36 മത് നോർത്തമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ ലോക്കൽ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ വി. സാമുവേൽ, ലോക്കൽ സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ്, ജോയിന്റ് സെക്രട്ടറി ബ്രദർ മാത്യു തരകൻ, ലോക്കൽ ട്രഷറാർ ബ്രദർ ഡാനിയേൽ കുഞ്ഞ് കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ലോക്കൽ കമ്മറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
post watermark60x60
മറ്റ് ഭാരവാഹികൾ: പ്രയർ കോർഡിനേറ്റേഴ്സ്: പാസ്റ്റർ വി.പി.തോമസ്, ഡോ. റോബിൻസൻ, യൂത്ത് കോർഡിനേറ്റേഴ്സ്: റോബിൻ ജോൺ, സോണി ചെറിയകളത്ത്, ചിൽഡ്രൻസ് കോർഡിനേറ്റേഴ്സ്: എലിസബത്ത് റോബിൻ, ജെയ് സഖറിയ, ലേഡീസ് കോർഡിനേറ്റേഴ്സ്: സൂസൻ ജോൺസൺ, സുജ ഇടിക്കുള, രജിസ്ട്രേഷൻ: ഷിജിൻ സോമേൻ, ഡോ.സിജുമോൻ കെ. അഷേഴ്സ്: സാമുവേൽ കൃപാകർ, പി.കെ.മാത്യൂ, മ്യൂസിക്: ജെഫ്രി ജോർജ് മിറിയം തോമസ്, സംഗീതം മലയാളം: മനോജ് മാത്യൂ, ജോർജ് ഷെറിംഗ്, സെക്യൂരിറ്റി: ജോൺ ചെറിയകളത്ത്, അക്കോമഡേഷൻ: ഡോ. ഷിബു പൗലോസ്, ദീപക് നൈനാൻ, ട്രാൻസ്പോർട്ടേഷൻ: ജേക്കബ് അലക്സാണ്ടർ, ഓഡിയോ: ജോനാഥൻ ജോൺസൺ, ജോനാഥൻ റോബിൻസൻ , വീഡിയോ ഫോട്ടോഗ്രാഫി: രവി റോബിൻസൻ, .ജാനിസ് ജോർജ്, ലൈറ്റിംഗ്: ജേക്കബ് മാത്യൂ, മീഡിയ: ജയൻ കോശി, ജെരമ്യ തോമസ്, വെബ് സൈറ്റ്: ജോഷ്വാ ഫ്രാൻസിസ്, കെ.ഗൗതം, സ്പോർട്സ്: സ്റ്റീഫൻ തോമസ്, ഷോൺ ഷെറിംഗ്, റിസിപ്ഷൻ: നിഷ കോശി, ജെമിമ ജോൺസൻ, സ്റ്റേജ് : ഡോ. ഷിബു പൗലോസ്, ഡോ.ജോവാൻ ഫിലിപ്പ്, ഫുഡ്: സേതു അലക്സാണ്ടർ, ഗ്രേസ് മാത്യു, മെഡിക്കൽ ടീം: ഡോ. സിനി ജോർജ്, ഡോ. ജോൺ ആളൂർ എന്നിവരാണ് മറ്റ് ലോക്കൽ കമ്മറ്റി ഭാരവാഹികൾ.
നാഷണൽ കൺവീനർ പാസ്റ്റർ ബഥേൽ ജോൺസൺ ഇടിക്കുള, നാഷണൽ സെക്രട്ടറി ബ്രദർ വെസ്ലി മാത്യു, നാഷണൽ ട്രഷറാർ ബ്രദർ ബാബുക്കുട്ടി ജോർജ്, യൂത്ത് കോർഡിനേറ്റർ ബ്രദർ ഷോണി തോമസ്, കോൺഫ്രൻസ് കോർഡിനേറ്റർ ഡോ.തോമസ് ഇടിക്കുള, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ, പ്രയർ കോർഡിനേറ്റർ പാസ്റ്റർ റജി ശാമുവേൽ എന്നിവർ ദേശിയ കോൺഫ്രൻസിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like