ന്യൂയോര്‍ക്ക് CSI ത്രിദിന കണ്‍വന്‍ഷന്‍ ഇന്ന് അവസാനിക്കും; ഡോ. വിനോ ജോണ്‍ ഡാനിയേല്‍ സന്ദേശം നല്‍കും

സിറില്‍ ജോര്‍ജ്ജ്

ന്യൂയോര്‍ക്ക്: സി എസ് ഐ മലയാളം ഇടവകയുടെ നേതൃത്വത്തിലുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്തംബര്‍ 29, 30 ഒക്ടോബര്‍1 തീയതികളില്‍ ന്യൂയോര്‍ക്കിലെ സീഫോര്‍ഡിലുള്ള സി എസ് ഐ മലയാളം കോണ്‍ഗ്രിഗേഷന്‍ (3833 ജെറുസലേം അവന്യൂ, സീഫോര്‍ഡ്, ന്യൂയോര്‍ക്ക് 11783) ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഡോ. വിനോ ജോണ്‍ ഡാനിയേലാണ് കണ്‍വന്‍ഷന്‍ പ്രാസംഗികന്‍. ഞായറാഴ്ച ആരാധനയെത്തുടര്‍ന്നു 2 മണിക്ക് ചേരുന്ന യോഗത്തോടുകൂടെ കണ്‍വന്‍ഷന്‍ സമാപിക്കും. യുവജനങ്ങള്‍ക്കായുള്ള സെഷന്‍ സെപ്തംബര്‍ 30 നു ശനിയാഴ്ച 4 മുതല്‍ 6 വരെ ഉണ്ടായിരുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഇടവക വികാരി റവ. റോബിന്‍ ഐപ്പ് മാത്യു (516) 342-9879, കണ്‍വീനര്‍, തോമസ് റ്റി ഉമ്മന്‍ (631)796-0064, ജോ. കണ്‍വീനര്‍, കോരുതു കിണറ്റുകര (631) 462-6783 എന്നിവരുമായി ബന്ധപ്പെടുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like