മുംബൈ: നവി മുംബൈ പെന്തക്കോസ്തൽ ഫെല്ലോഷിപ്പിന്റെ സിൽവർ ജൂബിലി ആഘോഷവും സംയുകത ആരാധനയും സുവനീർ പ്രകാശനവും നവി മുംബൈയിലെ നെരൂളിൽ വച്ച് നടത്തപ്പെട്ടു.
നവി മുംബൈ പെന്തക്കോസ്തൽ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് പാ. കെ സി ജേക്കബിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ പാ. സാം മത്തായി (മുംബൈ) ദൈവവചനത്തിൽ നിന്ന് സംസാരിച്ചു. സുവനീറിന്റെ പ്രകാശനം റവ. വി. ഐ യോഹന്നാൻ (സുപ്രണ്ട് AG WDCM) പാ. സാം മത്തായിക്ക് നൽകി നിർവഹിച്ചു.
നവി മുംബൈയിലെ 45-ൽ പരം സഭകളിൽ നിന്നായി ആയിരത്തോളം വിശ്വാസികൾ സംയുകത ആരാധനയിൽ പങ്കെടുത്തു. മുബൈയിലെ ആദ്യകാല പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ആയ നവി മുംബൈ പെന്തക്കോസ്തൽ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് ആയി പാ. കെ. സി ജേക്കബും, സെക്രട്ടറിയായ് എം. എം വർഗീസും പ്രവർത്തിക്കുന്നു.