ഓപ്പറേഷൻ മൊബിലൈസേഷനുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു

ഹൈദരാബാദ്: ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് ഓപ്പറേഷൻ മൊബിലൈസേഷനുമായി (O.M) ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ കോടതി സി.ഐ.ഡിയക്ക് നിർദേശം നൽകി.

post watermark60x60

2016 സെപ്തംബറിൽ ഓപ്പറേഷൻ മൊബിലൈസേഷൻ ട്രസ്റ്റിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആൽബർട്ട് ലവ് ഗൗളഗാഗ, ഓപ്പറേഷൻ മൊബിലൈസേഷനും അതിന്റെ പ്രിൻസിപ്പൽ ട്രസ്റ്റിയും 100 കോടി രൂപയിൽ കൂടുതൽ സ്വരൂപിച്ചതായി ആരോപിച്ചിരുന്നു.

ദളിത് വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ വിദേശ ദാതാക്കളാണ് സംഭാവന നൽകിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സി. ഐ. ഡി.യുമായി ഒരു കേസ് ഫയൽ ചെയ്തത് ഹൈക്കോടതിയിൽ വെല്ലുവിളി ഉയർത്തിയിരുന്നു. പിന്നീട് ഈ കേസ്‌ സുപ്രീം കോടതിയിലേക്ക്‌ നീങ്ങുകയായിരുന്നു. ആ കേസിൽ ആണ് ഇപ്പോൾ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

-ADVERTISEMENT-

You might also like