കുവൈറ്റ്: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് എക്സിക്യൂട്ടീവ് അഡ്മിനിസ്സ്ട്രേറ്റർ കെ. പി. കോശിയുടെ ‘അത്ഭുതകരങ്ങളിൽ’ എന്ന അത്മകഥ പ്രകാശനം ചെയ്തു.
കുവൈറ്റ് സിംഫണി ഹോട്ടലിൽ നടന്ന ചടങ്ങിൽ എൻ. ഇ. സി. കെ. സെക്രട്ടറി റോയി കെ.യോഹന്നാനിൽ നിന്നും തോമസ് ഫിലിപ്പിന് ആദ്യ പ്രതി ഏറ്റുവാങ്ങി കൊണ്ടാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ വിവിധ തുറകളിൽപെട്ട പ്രമുഖർ പങ്കുകൊണ്ടു. റവ. ഇമ്മാനുവൽ ഗരീബ്, റവ. ജെറാൾഡ്
ഗോൾബിക്ക്, റോയി കെ. യോഹന്നാൻ, റവ. സുനിൽ എ. ജോൺ, റവ. ബോബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ നാലു ദശകത്തിൽ അധികം പ്രവാസ ജീവിതം നയിച്ച കെ. പി. കോശി ഗൾഫ് ബാങ്കിന്റെ ഡപ്യൂട്ടീ മാനേജരായും എൻ. ഇ. സി. കെ സെക്രട്ടറിയായും ദീർഘ വർഷം സേവനം അനുഷ്ഠിച്ചിരുന്നു. നൂറിൽ പരം രാജ്യങ്ങളിൽ നിന്നും എൺപതിൽ അധികം സഭകൾ ആരാധിക്കുന്ന എൻ. ഇ. സി. കെ യുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കെ. പി. കോശി കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) സീനിയർ മെമ്പറും ദിർഘകാലം പ്രസിഡന്റായും സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. കോഴഞ്ചേരി പുന്നയ്ക്കാട് മലയിൽ കുടുബാംഗമാണ് കെ. പി. കോശി.
അഖില കേരള ബാലജനസഖ്യം സംസ്ഥാന ട്രഷറാർ, കേരള സർവകലശാല എം.കോം റാങ്ക് ജേതാവ്, യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ ടീം മെമ്പറുമായിരുന്ന കെ. പി. കോശി കുവൈറ്റ് ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് വ്യത്യസ്ഥ രാജ്യങ്ങളിൽ പോവുകയും വിവിധ സ്ഥാനങ്ങൾ വഹിക്കുകുകയും ചെയ്തിട്ടുണ്ട്.