വയനാട് : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കേരളാ സ്‌റ്റേറ്റ് വൈ.പി.ഇ മലബാര്‍ മേഖലാ ക്യാമ്പ് സെപ്റ്റംബര്‍ 29, 30 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രതീക്ഷ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടക്കും. മലബാര്‍, നോര്‍ത്ത് മലബര്‍ മേഖലകള്‍ സംയുക്തമായി നടത്തുന്ന ക്യാമ്പ് 29ാം തിയതി രാവിലെ പത്ത് മണിക്ക് സംസ്ഥാന സെക്രട്ടറി ബ്രദര്‍ മാത്യു ബേബിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ എ റ്റി ജോസഫ് ഉത്ഘടനം ചെയ്യും സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി.തോമസ് മുഖ്യ സന്ദേശം നല്‍കും, ‘ സ്ഥിരതയോടെ ഓടുക ‘ എന്നതാണ് ക്യാമ്പ് തീം. പ്രിമാരിറ്റല്‍ കൗണ്‍സിലിംങ്, കരിയര്‍ ഗൈഡന്‍സ്, സൈബര്‍ സുരക്ഷ ക്ലാസ്സ് , മിഷന്‍ ചലഞ്ച്, ദുരുപദേശ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ഗെയിംസ്, ഗാന പരിശീലനം എന്നിവയാണ് ക്യാമ്പിന്റെ പ്രത്യേകതകള്‍. ബ്രദര്‍. സുജിന്‍ ബാംഗ്‌ളൂര്‍, ഫാദര്‍. ജോണ്‍സണ്‍ തേക്കടയില്‍, ക്ലാസ്സുകള്‍ എടുക്കും. വിവിധ സെക്ഷനുകളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍. എ.പി.അഭിലാഷ് ദൈവസഭാ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്‌സ് എന്നിവര്‍ സന്ദേശം നല്‍കും. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സെക്ഷന്‍ ഉണ്ടായിരിക്കും. വൈ.പി.ഇ. ക്വയര്‍ അത്മിയ ആരധനക്ക് നേതൃത്വം നല്കും, മേഖലയിലെ 10, +2 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അവാര്‍ഡ് നല്‍കി ആദരിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നായി അനേക യുവജനങ്ങള്‍ പങ്കെടുക്കുന്ന ക്യാമ്പിന് സോണല്‍ കോര്‍ഡിനേറ്റേഴ്‌സും, സ്‌റ്റേറ്റ് ബോര്‍ഡ് അംഗങ്ങളും നേതൃത്വം നല്‍കും. 28-ാം തീയതി ഉച്ചകഴിഞ്ഞ് 4 മണിക്ക് മുളക്കുഴയില്‍ നിന്നും സെമിസ്ലീപ്പര്‍ വാഹനം വായനാടിന് പോകുവാന്‍ ക്രമീകരിച്ചിരിക്കുന്നു. ഏതാനും ചില സീറ്റുകള്‍ കൂടി ഒഴിവുള്ളതിനാല്‍ പോകുവാന്‍ താല്പര്യമുള്ളവര്‍ ട്രഷറാര്‍ ബ്ര. റ്റോം. റ്റി ജോര്‍ജ്ജുമായി ബന്ധപ്പെടുവാന്‍ അപേക്ഷിക്കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക്: 9947888688, 8281867024