അമേരിക്കയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ആക്രമണം
ടെന്നിസി: അമേരിക്കയിയിലെ ടെന്നിസിയില്‍ ക്രൈസ്തവ ദേവാലയത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അക്രമി അടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ടെന്നിസിയിലെ അന്‍റിയോക്കിലുള്ള ബെർനെറ്റ് ചാപ്പല്‍ പള്ളിയ്ക്കു നേർക്കാണ് ആക്രമണമുണ്ടായത്. പള്ളിയില്‍ ഞായറാഴ്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നവരാണ് ആക്രണത്തിന് ഇരയായത്.
ആക്രമണം നടത്തിയ ഇമ്മാനുവൽ കിഡേഗ സാംസൺ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഡാനില്‍ നിന്ന് രണ്ട് പതിറ്റാണ്ട് മുന്‍പ് കുടിയേറിയ ആളാണ് സാംസണെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.