തന്നെ തട്ടിക്കൊണ്ട് പോയത് അയൽക്കാർ: അഭിഷേക്
ഡൽഹി: തന്നെ തട്ടിക്കൊണ്ട് പോയത് അയൽവാസികളായ ദീപക്കും, പ്രവീണുമാണെന്ന് തട്ടികൊണ്ടുപോകപ്പെട്ട അഭിഷേക് സേവിയർ പോലീസിൽ മൊഴി നൽകി. 75 ലക്ഷം രൂപയാണ് മോചന ദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഹരിയാന പോലീസിന്റെ ശക്തമായ നീക്കങ്ങളിലൂടെ അഭിഷേകിനെ വിദഗ്ധമായി രക്ഷിക്കുകയായിരുന്നു.
അഭിഷേകിന്റെ മോചനത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി അഭിഷേകിന്റെ പിതാവ് പാസ്റ്റർ സേവ്യർ മാത്യു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
-Advertisement-