ഡൽഹിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പാസ്റ്ററ്റുടെ മകനെ മോചിപ്പിച്ചു

ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് ശുശ്രൂഷകനായ പാസ്റ്റർ സേവ്യർ മാത്യുവിന്റെ മകൻ അഭിഷേക് സേവ്യറിനെ തട്ടികൊണ്ടുപോയ അജ്ഞാതസംഘത്തിൽ നിന്നും പോലീസ് മോചിപ്പിച്ചു.

ചോളത്തിന്റെ പാടത്തായിരുന്നു അഭിഷേകിനെ സംഘം ബന്ധിയായി പാർപ്പിച്ചിരുന്നത്. പോലീസ് വേഷം മാറി പണം നൽകാമെന്ന വാക്കിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തുകയും പണം അടങ്ങിയ ബാഗ് ഒരാൾ എറിഞ്ഞ് കൊടുക്കുകയും ചെയ്തു. ആ വ്യക്തിയെ സംഘം വെടിവെയ്ക്കുകയും ചെയ്തു. തൽക്ഷണം പോലീസ് പുറകിൽ നിന്നും സംഘത്തെ കീഴടക്കി അഭിഷേകിനെ മോചിപ്പിക്കുകയായിരുന്നു.
വെടിയേറ്റ വ്യക്തിയുടെ നില ഗുരുതരമാണ് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.

സംഭവത്തിൽ കേന്ദ്ര ഗവർമെന്റിന്റെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നതുകൊണ്ടാണ് മോചനം സാധ്യമായത്. പോലീസ് അഭിഷേകിനെ തട്ടിക്കൊണ്ട് പാർപ്പിച്ചിരുന്ന സ്ഥലത്തു നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

കോളേജിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് അഭിഷേകിനെ കാണാതാകുന്നത്. ഇന്നലെ വൈകുന്നേരം 4 മണിക്ക് വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം ഭവനത്തിലേക്ക് ഫോൺ ചെയ്യുകയും 10 മിനിറ്റിനുള്ളിൽ വീട്ടിൽ വരുമെന്ന് അറിയിക്കുകയും ചെയ്‌തതിന്‌ ശേഷമാണ് കുട്ടിയെ കാണാതാവുന്നത്.

തുടർന്ന് മാതപിതാക്കൾ സഭാനേതൃത്വവുമായി ബന്ധപ്പെടുകയും തൽഫലമായി ഐ പിസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ സി ജോണും പി.വൈ പി എ സംസ്ഥാന പ്രസിഡന്റ് സുധി കല്ലിങ്കലും നേരിട്ട് രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യനുമായി ബന്ധപ്പെടുകയും ചെയ്തു. പ്രൊഫ പി ജെ കുര്യൻ അടിയന്തിരമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യനാഥ്‌ സിംഗിനെ ഫോണിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനം ഈ വിഷയം സഭാ നേതൃത്വം അറിയിച്ചതിനു ശേഷം ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ കത്തറുമായി സംസാരിക്കുകയും ഈ വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുകയുമായിരുന്നു. കുട്ടിയെ മോചിപ്പിക്കണമെങ്കിൽ 75 ലക്ഷം രൂപ പകരം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺകോളുകൾ ഇന്ന് രാവിലെയും വന്നിരുന്നു.

വാർത്തയറിഞ്ഞ് ക്രിസ്തീയ സമൂഹം ശക്തമായി പ്രാർത്ഥിച്ചിരുന്നു. പെന്തക്കോസ്ത് സമൂഹത്തിന്റെ പ്രശ്നങ്ങളിൽ അടിയന്തിരമായി ഇടപെട്ട പി.ജെ കുര്യൻ സാറിനും കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും നന്ദി അറിയിക്കുന്നതായി ഐ പിസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ സി ജോണും പി.വൈ പി എ സംസ്ഥാന പ്രസിഡന്റ് സുധി കല്ലിങ്കലും അറിയിച്ചു.

-Advertisement-

You might also like
Comments
Loading...