റാഫാ മീഡിയയും ഓവർകമേഴ്‌സ് ബാന്റും സംയുക്തമായി അമേരിക്കൻ ഐക്യനാടുകളിൽ സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നു
റാഫാ മീഡിയയും ഓവർകമേഴ്‌സ് ബാന്റും സംയുക്തമായി അമേരിക്കൻ ഐക്യ നാടുകളിൽ മൂന്നിടങ്ങളിലായി വരും ദിവസങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഓവർകമേഴ്‌സ് ബാന്റിലെ അനുഗ്രഹീത കലാകാരന്മാർക്കൊപ്പം റാഫാ മീഡിയ മേധാവിയും, അനുഗ്രഹീത ഗായകനും, സംഗീത സംവിധായകനും, ക്രൈസ്തവ എഴുത്തുപുര മീഡിയ മാനേജരുമായ ജെറ്റ്സൺ സണ്ണിയോടൊപ്പം കെനിയൻ ഗായകൻ തോമസ് പുത്തൂരും ഗാനങ്ങൾ ആലപിക്കും. കൂടാതെ സുവിശേഷ വിരോധികളാൽ ക്രൂരമായി ആക്രമിക്കപ്പെട്ട പാകിസ്ഥാനി വനിത ജൂലിയ അഫ്‌താബ് തൻ്റെ അനുഭവ സാക്ഷ്യവും പങ്കുവയ്ക്കുന്നു.
ഹ്യൂസ്റ്റനിൽ ഒക്ടോബർ 30 നും, ഡാളസ്സിൽ നവംബർ 7 നും, ഒക്ലഹോമയിൽ നവംബർ 8 നും പരിപാടികൾ അരങ്ങേറും.
പരിപാടികൾ അരങ്ങേറുന്ന സ്ഥല വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും. പരിപാടിയുടെ മുഘ്യ അവതാരകൻ ആശിഷ് ജേക്കബ്, മീഡിയ മാനേജർ അനീഷ് തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിച്ചുവരുന്നു.
ഈ പരിപാടിയുടെ മീഡിയ പാർട്ണറായി ക്രൈസ്തവ എഴുത്തുപുര മീഡിയയും പ്രവർത്തിക്കുന്നു.
“ഹ്യൂസ്റ്റണിലും, ഡാലസിലും, ഒക്ലഹോമയിലുമുള്ള എല്ലാ ദൈവമക്കളെയും ഞങ്ങൾ ഈ പരിപാടികളിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു”.