മലയാളി പാസ്റ്ററുടെ മകനെ തട്ടിക്കൊണ്ട് പോയി

മലയാളിയായ പാസ്റ്ററുടെ മകനെ ഡൽഹിയിൽ തട്ടിക്കൊണ്ട് പോയി
Malayalee Pastor’s son kidnapped at Delhi

ഡൽഹി: മലയാളിയായ പാസ്റ്ററുടെ മകനെ ഡൽഹിയിൽ ഇന്നലെ (22 Sept 2017) വൈകുന്നേരം തട്ടിക്കൊണ്ട് പോയി. പഠന സ്ഥലത്ത് നിന്ന് തിരികെ വരുന്ന സമയത്താണ് സംഭവം നടന്നത്.

ഐ. പി. സി ഡൽഹി സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് മിനിസ്റ്റർ പാസ്റ്റർ സെവ്യർ മാത്യൂവിന്റെ മകൻ അഭിഷേക് സെവ്യർ മാത്യൂവിനെയാണ് തട്ടിക്കൊണ്ട് പോയതായി വിവരങ്ങൾ ലഭിക്കുന്നത്. വിശദമായ വിവരങ്ങൾ അറിവായിട്ടില്ല. 75 ലക്ഷം രൂപാ മോചനദ്രവ്യവും ആവശ്യപ്പെട്ടു കൊണ്ട് ഒരു സംഘം കുടുംബത്തെ ഇന്ന് രാവിലെയും ബന്ധപ്പെട്ടതായി അറിയുന്നു.

ഇന്നലെ കോളേജിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് ഈ കുട്ടിയെ കാണാതാകുന്നത്. ഇന്നലെ വൈകുന്നേരം 4 മണിക്ക് വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം ഭവനത്തിലേക്ക് ഫോൺ ചെയ്യുകയും 10 മിനിറ്റിനുള്ളിൽ വീട്ടിൽ വരുമെന്ന് അറിയിക്കുകയും ചെയ്‌തതിന്‌ ശേഷമാണ് കുട്ടിയെ കാണാതാവുന്നത്. ഇന്ന് രാവിലെ മാതാപിതാക്കൾ സഭാ നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്തു. തൽഫലമായി ഐ.പി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ സി ജോൺ നേരിട്ട് രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യനുമായി ബന്ധപ്പെടുകയും ചെയ്തു. പ്രൊഫ. പി. ജെ. കുര്യൻ അടിയന്തിരമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യനാഥ്‌ സിംഗിനെ ഫോണിൽ വിളിച്ച് ശക്തമായ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനം ഈ വിഷയം സഭാ നേതൃത്വം അറിയിച്ചതിനു ശേഷം ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ കത്തറുമായി സംസാരിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെടുകയും ചെയ്തു.

Abhishek Xaviour Mathew 18 years son of Pastor Xaviour Mathew, Bahadurgarh, District Minister, IPC Delhi State (Greater Delhi – West District) has been kidnapped and heavy ransom of INR 75 lakhs is being demanded for release of the boy.

-ADVERTISEMENT-

-ADVERTISEMENT-

You might also like