മഹാരാഷ്ട്ര വെസ്‌റ്റേൺ ഡിസ്ട്രിക്റ്റ് CA ക്യാമ്പ് ഒക്ടോബർ 19 മുതൽ
അസ്സംബ്ലിസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് ഓഫ് മഹാരാഷ്ട്രയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അമ്പാസഡർസിന്റെ യുവജന ക്യാമ്പ് ഒക്ടോബർ 19 മുതൽ 21 വരെ നല്ലസോപാരാ വെസ്റ്റ് ധ്യാനശ്രമത്തിൽ വച്ച് നടത്തപ്പെടുന്നു. ഒക്ടോബർ 19 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് റവ. വി. ഐ. യോഹന്നാൻ (ഡിസ്ട്രിക്ട് സൂപ്പ്രണ്ട്) ഉൽഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ മുഖ്യാഥിതിയായി പാ. എബി അയ്രൂർ ക്ലാസുകൾ നൽകുന്നു. ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റു ദൈവദാസന്മാരും ക്യാമ്പിൽ പങ്കെടുക്കുന്നു.

ക്യാമ്പിന്റെ മുഖ്യ ചിന്താവിഷയം “Built on the Rock” എന്നതാണ്
21 ന് രാവിലെ 10 മണിയോടെ ക്യാമ്പ് പര്യവസാനിക്കും. രജിസ്ട്രേഷൻ ഫീസ് 750/- രൂപ. രജിസ്ട്രേഷൻ ഓൺലൈനായ് ചെയ്യുവാൻ സന്ദർശിക്കുക: http://tiny.cc/CA Camp 17
Download Our Android App | iOS App
കൂടുതൽ വിവരങ്ങൾക്ക് ബന്ദപ്പെടുക: പാ. സിബി തോമസ് : 9637772723