മുഴുരാത്രി പ്രാർത്ഥന

മീരാറോഡ്: അസ്സംബ്ലിസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൌൺസിൽ ഓഫ് മഹാരാഷ്ട്രയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അമ്പാസിഡർസിന്റെ (CA) ആഭിമുഖ്യത്തിൽ ഒക്ടോബർ 1-ാം തീയതി രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെ മീരാറോഡ് ഏ. ജി ചർച്ചിൽ വച്ച് മുഴുരാത്രി പ്രാർത്ഥന നടത്തപ്പെടുന്നു. ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗങ്ങളായ റവ. വി. ഐ. യോഹന്നാൻ, റവ. ഫിലിപ്പ് ജോൺ, റവ. ടി. ജോൺസൻ, റവ. തോമസ് ചാക്കോ, എന്നിവരും ഡിസ്ട്രിക്ടിന്റെ മറ്റു ശുശ്രൂഷകന്മാരും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നു. പ്രാർത്ഥിക്കുവാൻ താല്പര്യമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതിനോടപ്പം പ്രാർത്ഥന വിഷയങ്ങൾ മുൻകൂട്ടി അറിയിച്ചാൽ അവയ്ക്കായി പ്രാർത്ഥിക്കുന്നതായിരിക്കും എന്നും CA ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്. പാസ്റ്റർ സിബി തോമസ്: 9637772723.

-ADVERTISEMENT-

-ADVERTISEMENT-

You might also like