ബാംഗ്ലൂർ: ഈ വർഷത്തെ ‘ബാംഗ്ലൂർ ഐക്യകൺവൻഷൻ’ സെപ്റ്റംബർ 28, 29, 30, ഒക്റ്റോബർ 1 തിയതികളിൽ കൊത്തന്നൂർ എബനെസർ ഇൻസ്റ്റിറ്റൂഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
പ്രസ്തുത യോഗത്തിൽ പ്രമുഖ പെന്തക്കൊസ്ത് പ്രസ്ഥാനങ്ങളിലെ പ്രസിദ്ധരായ പ്രാസംഗികരായ പാസ്റ്റർ കെ സി ജോൺ, പാസ്റ്റർ കെ ജെ മാത്യു, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ബെനിസൺ മത്തായി, പാസ്റ്റർ സാം ജോർജ്ജ് എന്നിവർ വചനം പ്രഘോഷിക്കുന്നു.
ബാംഗ്ലൂർ ഐക്യകൺവൻഷൻ കോറസിന്റെ നേതൃത്വത്തിൽ പാസ്റ്റർ ജോൺസൺ വി മാത്യുവും പാസ്റ്റർ ഷിബു മാത്യുവും ആരാധനയ്‌ക്കു നേതൃത്വം നൽകുന്നു.