ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ കർണാടക റീജിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബാംഗ്ലൂർ. എച്ച്.എം.ഐ കർണാടക റീജിയൻ 2017-18 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർജോൺമാത്യൂ കോഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ 25 മത്തെ വർഷമാണ് പാസ്റ്റർ ജോൺ മാത്യൂ കോഡിനേറ്ററായ് തിരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറിയായ് പാസ്റ്റർ കെ വി ജോസ് ട്രഷററായ് ബ്രദർ ജോയ് പാപ്പച്ചൻ ചാരിറ്റി കൺവീനറായ് പാസ്റ്റർ ജസ്റ്റിൻ കോശി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ:
പാസ്റ്റർ ജയിംസ് സാമുവേൽ (അസ്സി. കോഡിനേറ്റർ), ബ്രദർ മാത്യൂ സാമുവേൽ (ജോ. സെക്രട്ടറി), പാസ്റ്റർ ഷിജുമോൻ കെ(ജോ. ട്രഷറർ), പാസ്റ്റർ ഷാജി ജോസഫ്(പ്രയർ കൺവീനർ), പാസ്റ്റർ ജോസഫ് ജോൺ(ഇവാ. കൺവീനർ), പാസ്റ്റർ ജേക്കബ് ഫിലിപ്പ്(പബ്ലിസിറ്റി കൺവീനർ), ബ്രദർ മാത്യൂ ഈപ്പൻ (മെഡിക്കൽ ഫെലോഷിപ്പ് കൺവീനർ)