സുവിശേഷയോഗങ്ങളും മ്യൂസിക് ഫെസ്റ്റും സൂററ്റിൽ
സൂററ്റ്: ഐ പി സി ഹെബ്രോൻ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗങ്ങളും മ്യൂസിക് ഫെസ്റ്റും നടത്തപ്പെടുന്നു. സെപ്റ്റംബർ 30, ഒക്ടോബര് 1 തീയതികളിൽ റിങ് റോഡിൽ ഓൾഡ് ആർ. ടി. ഓ. ക്കു സമീപം നവസർജൻ ഹാളിൽ വെച്ച് ദിവസവും വൈകിട്ട് 6:30 മുതൽ 9 :30 വരെ നടക്കുന്ന മീറ്റിംഗിൽ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ മാത്യു ലാസർ ചെങ്ങന്നൂർ പ്രസംഗിക്കുകയും ഹാർവെസ്റ് ഗോസ്പൽ ബാൻഡ് സംഗീത ശുശ്രൂഷ നിർവഹിക്കയും ചെയ്യുമെന്നു ബ്രദർ ടിസ്സോ എബ്രഹാം, ബ്രദർ ബേബി ഫിലിപ്പ് എന്നിവർ അറിയിച്ചു. പാസ്റ്റേഴ്സ് റോയ് പി ജോൺ, സാബു തോമസ് എന്നിവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും
കൂടുതൽ വിവരങ്ങൾക്ക് : 942707339, 9426869475, 8866274240, 9427168010.