YPE മലബാർ ക്യാമ്പ് സെപ്റ്റംബർ 29-30

വയനാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് വൈ.പി.ഇ മലബാർ ക്യാമ്പ് സെപ്റ്റംബർ 29, 30 തിയതികളിൽ സുൽത്താൻ ബത്തേരിയിൽ പ്രതിക്ഷാ പാസ്റ്റർ സെന്റെ റിൽ വെച്ച് നടക്കും. 29 തിയതി രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി ബ്രദർ. മാത്യു ബേബിയുടെ അദ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ.എ.റ്റി ജോസഫ് ഉത്ഘടനം ചെയ്യുന്ന ക്യാമ്പിൽ സ്റ്റേറ്റ് ഓവർസിയർ റവ.സി.സി. തോമസ്, പാസ്റ്റർ.എ.പി. അഭിലാഷ് എന്നിവരെ കൂടാതെ അനുഗ്രഹിത ദൈവദാസൻമാർ ക്ലാസുകൾക്ക് നേതൃത്വം കൊടുക്കും,

” സ്ഥിരതയോടെ ഓടുക ”
എന്നതണ് ക്യാമ്പ് തീം

പ്രിമരിറ്റൽ കൗൺസിലിങ്ങ്, കരിയർ ഗൈഡൻസ് , ദുരുപദേശ ബോധവൽക്കരണ ക്ലാസുകൾ, ഗയിംസ്, ഗാനപരിശീലനം, എന്നിവയാണ് ക്യാമ്പിന്റെ പ്രത്യേ കതകൾ, കുട്ടികൾക്ക് വേണ്ടി പ്രത്യേക സെക്ഷൻ ഉണ്ടായിരിക്കും വൈ.പി.ഇ. ക്വയർ ആത്മീയ ആരധന നയിക്കും,
മേഖലയുടെ വിവിധ സ്ഥലങളിൽ നിന്നായി അനേകം യുവജനങ്ങൾ പങ്കെടുക്കുന്ന ക്യാമ്പിൽ പാസ്റ്റർ. റോബിൻ സി റോയി, ബ്രദർ. ടോം റ്റി ജോർജ് , പാസ്റ്റർ ബിനു ചെറിയാൻ എന്നിവരോട് ചേർന്ന്
വൈ. പി. ഇ. സ്റ്റേറ്റ് ബോർഡും സോണൽ ഭാരവാഹികളും ടെയും സംയുക്താഭിമുഖ്യത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി മീഡിയാ കൺവീനർ ബ്ലസിൻ ജോൺ മലയിലും പബ്ലിസിറ്റി കൺവീനർ പാ ഫിന്നി ജോസഫും പത്രക്കുറിപ്പിൽ അറിയിച്ചു.

 

-Advertisement-

You might also like
Comments
Loading...