ഓസ്റ്റിൻ വർഷിപ്പ് സെൻറർ കൺവൻഷൻ ഒക്ടോബർ 13 മുതൽ

വാർത്ത: നിബു വെള്ളവന്താനം

ടെക്സസ്: ഓസ്റ്റിൻ വർഷിപ്പ് സെൻററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക കൺവൻഷൻ ” റിവൈവൽ 2017 ” ഒക്ടോബർ 13 മുതൽ 15 വരെ നടത്തപ്പെടും. അനുഗ്രഹീത ആത്മീയ പ്രഭാഷകൻ ഡോ. ജോർജ് കോവൂർ യോഗങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും.
വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ റൗണ്ട് റോഡ് പാം വാലി ലൂതറൻ ചർച്ച് ( 2500 E Palm Valley Blvd, Round Rock, TX 78665) അങ്കണത്തിൽ  പൊതുയോഗം ഉണ്ടായിരിക്കും. സെൻറർ ക്വയർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ, സഭാ സെക്രട്ടറി ബാബു ജോർജ്,  ട്രഷറാർ അലക്സ് ജോർജ്, ഇവാഞ്ചലിസം കോർഡിനേറ്റർ റൊണാൾഡ് കുര്യൻ തുടങ്ങിയവർ ത്രിദിന കൺവൻഷന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.austinworshipcenter.org

-Advertisement-

You might also like
Comments
Loading...